:സാമൂഹ്യശാസ്ത്ര മേഖലയിലെ ഇന്റർ-ഡിസിപ്ലിനറി പരിശീലനത്തിലും ഗവേഷണത്തിലും ഏർപ്പെട്ടിരിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സോഷ്യൽ ആൻഡ് ഇക്കണോമിക് ചെയ്ഞ്ച്് (ഐസക്) - ബെംഗളൂരു, ഡോക്ടറൽ റിസർച്ച് പ്രോഗ്രാം പ്രവേശത്തിന് അപേക്ഷിക്കാം. വിഷയങ്ങളും യോഗ്യതയും ക്രമത്തിൽ:
• ഡെവലപ്‌മെന്റ് സ്റ്റഡീസ് - ഏതെങ്കിലും വിഷയത്തിൽ പി.ജി.
• പോപ്പുലേഷൻ സ്റ്റഡീസ്, ഇക്കണോമിക്സ്, അഗ്രിക്കൾച്ചറൽ ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി - അതത് വിഷയങ്ങളിൽ പി.ജി.
• കൂടാതെ, ഓരോ വിഷയത്തിലും പരിഗണിക്കുന്ന അനുബന്ധ പി.ജി. വിഷയങ്ങൾ ഇവയാണ്.
• സോഷ്യോളജി - ആന്ത്രോപ്പോളജി (സോഷ്യൽ ആന്ത്രോപ്പോളജി), സോഷ്യൽ വർക്ക്
• പൊളിറ്റിക്കൽ സയൻസ് - ഇന്റർനാഷണൽ റിലേഷൻസ്, പബ്ലിക് അഡ്മിനിസ്‌ട്രേഷൻ
• പോപ്പുലേഷൻ സ്റ്റഡീസ് - ഡമോഗ്രഫി കോഴ്‌സ് ഉള്ള മറ്റു വിഷയങ്ങളിലെ പി.ജി.
• ഇക്കണോമിക്സ് - ഇക്കണോമട്രിക്സ്, പബ്ലിക്/എനർജി/ഡവലപ്‌മെന്റ്/നാച്വറൽ റിസോഴ്‌സ്/എൻവയൺമെന്റൽ/ഫൈനാൻഷ്യൽ/അപ്ലൈഡ്/ക്വാണ്ടിറ്റേറ്റിവ് ഇക്കണോമിക്സ്, സ്റ്റാറ്റിസ്റ്റിക്സ്
• അഗ്രിക്കൾച്ചറൽ ഇക്കണോമിക്സ് - അഗ്രിക്കൾച്ചറൽ ഇക്കണോമിക്സ്/അഗ്രിക്കൾച്ചറൽ മാർക്കറ്റിങ് ആൻഡ് കോ-ഓപ്പറേഷൻ/അഗ്രിബിസിനസ് മാനേജ്‌മെന്റ് കോഴ്‌സ് ഉൾപ്പെട്ട ഇക്കണോമിക്‌സ് പി.ജി.
പൂരിപ്പിച്ച അപേക്ഷ ജൂൺ 15-നകം ‘രജിസ്ട്രാർ, ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സോഷ്യൽ ആൻഡ് ഇക്കണോമിക് ചെയ്ഞ്ച്, പ്രൊഫസർ വി.കെ.ആർ.വി.റോഡ്, നാഗർഭാവി (പി.ഒ), ബെംഗളൂരു - 560072’ എന്ന വിലാസത്തിൽ കിട്ടണം. വിവരങ്ങൾക്ക്: www.isec.ac.in/
No comments:
Post a Comment