Career News

Union Public Service Commission (UPSC) has released the notification for the civil service prelims exam (CSE) 2021. You can apply Online by using the website https://upsconline.nic.in. **

Saturday, 9 May 2020

ഭാവി തൊഴിൽ മേഖലകളിലേക് ജാലകം തുറക്കാൻ-മെഷീൻ ഇന്റലിജൻസ്.

*ഭാവി തൊഴിൽ മേഖലകളിലേക്  ജാലകം തുറക്കാൻ-മെഷീൻ ഇന്റലിജൻസ്.*
IIITM-K, Technopark
എന്താണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്? (Artificial Intelligence) ഒറ്റവാക്കിൽ പറഞ്ഞാൽ നിർമിത ബുദ്ധി  എന്ന് നമുക്ക് പറയാം. ബുദ്ധിയുള്ള യന്ത്രങ്ങളെ സൃഷ്ടിക്കാനും, അവയെ നിയന്ത്രിക്കാനും, അത് യാഥാർഥ്യമാക്കാൻ ലക്ഷ്യമിട്ട കമ്പ്യൂട്ടർ ശാസ്ത്ര ശാഖയാണിത്. 
ഒരു പ്രശ്നത്തെ പരിഹരിക്കുന്നതിന് പ്രത്യേകം അല്‍ഗോരിഥം ഉണ്ടാക്കുന്നതിനുപകരം, മനുഷ്യര്‍ പ്രശ്നം പരിഹരിക്കുന്ന വിവരങ്ങളില്‍ നിന്ന് കംപ്യൂട്ടര്‍ സംവിധാനം പഠിച്ചെടുക്കുന്ന രീതിയാണ് മെഷീൻ ഇന്റലിജൻസ്. ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സിന്‍റെ ഉപവിഭാഗമായി ഇതിനെ പറയാം.അനുദിനം വളർന്നു വരുന്ന വലിയൊരു ശാസ്ത്ര ശൃംഖലയാണ് മെഷീൻ ഇന്റലിജൻസ്. വിദ്യാഭ്യാസം, കൃഷി, ഐ.ടി ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, ചെറുകിട വിൽപന, ബാങ്കിങ് എന്നു വേണ്ട എല്ലാ മേഖലകളിലും  ഇന്നു നാം ചിന്തക്കുന്നതിലും വിപുലമായ തോതിലായിരിക്കും ഇതിന്റെ സ്വാധീനം. ഇവയടക്കമുള്ള പല മേഖലകളിലും മെഷീൻ ഇന്റലിജൻസ് എന്ന ശാസ്ത്ര സാങ്കേതികവിദ്യ അനുദിനം വ്യാപിച്ചുകൊണ്ടിരിക്കുകയാണ് അതും നാം ചിന്തിക്കുന്നതിലും അപ്പുറം.
മനുഷ്യർ വസ്തുക്കൾ തിരിച്ചറിയുന്ന പോലെ നിർമിത ബുദ്ധി ഉപയോഗിച്ച്‌ കമ്പ്യൂട്ടർ/സ്മാർട്ട് ഫോൺ തുടങ്ങിയവയിൽ ക്യാമറയും സെൻസറുകളും ഉപയോഗിച്ച തിരിച്ചറിയാനാകും. ഉദാഹരണമായി മനുഷ്യൻ കണ്ടു മനസ്സിലാക്കുന്നത് പോലെ ഗൂഗിൾ ലെന്സ് അപ്ലിക്കേഷൻ ഉപയോഗിച്ച് ഫോട്ടോ എടുത്താൽ  കുറെ ഏറെ വസ്തുക്കളെ തിരിച്ചറിയാനാകും. 
ഒരാളുടെ ശബ്ദം തിരിച്ചറിഞ്ഞു പ്രവർത്തിക്കുന്ന ആപ്പിൾ സിരി യും   അലക്സയും എല്ലാം നിർമിതി ബുദ്ധിയിൽ പ്രവൃത്തിക്കുന്നവയാണ്. 
ഇൻഷുറൻസ് കമ്പനികൾ നിർമിത ബുദ്ധി ഉപയോഗിക്കുന്നത് എങ്ങനെ  നോക്കാം. ഒരാൾക്കു  കണ്ടാൽ ഒരേ പോലെ തോന്നിക്കുന്ന രണ്ടു വളർത്തു പശുക്കൾ ഉണ്ട് എന്ന വിചാരിക്കുക. അതിൽ ഒരെണ്ണത്തെ മാത്രം ഇൻഷുറൻസ് ചെയ്യുന്നു.  മാസങ്ങൾക് ശേഷം ഇൻഷുർ ചെയ്യാത്ത പശുവിന്  ജീവൻ നഷ്ടപ്പെടുന്നു. കർഷകൻ ഇൻഷുറൻസ് കിട്ടാൻ വേണ്ടി ഇൻഷുർ കമ്പനിയെ സമീപിക്കുന്നു. ഇൻഷുറൻസ് കമ്പനിക് എങ്ങനെ തിരിച്ചറിയും ഇൻഷുർ ചെയ്ത പശു തന്നെയാണ് ജീവൻ പോയത് എന്ന്?. ഇവിടെയാണ് നിർമിത ബുദ്ധിയുടെ ഉപയോഗം വരുന്നത്. ഇൻഷുറൻസ് കമ്പനി ഇൻഷുർ ചെയ്യുന്ന സമയത് തെന്നെ ഒരു ഫോട്ടോ എടുക്കുന്നു, ജീവൻ പോയ സമയത്തും ഒരു ഫോട്ടോ എടുക്കുന്നു. നിർമിത ബുദ്ധിയിൽ വികസിപ്പിച്ചെടുത്ത ഫേസ് റെക്കഗ്നിഷൻ ടെക്നോളജി ഉപയോഗിച്ചു തിരിച്ചറിയുന്നു. 
ഡ്രൈവറില്ലാത്ത കാറുകളും എല്ലാം ഇതിന് ഉദാഹരണങ്ങളാണ്. 
ML Data Scientist,  Digital Knowledge Manager, A.I Interaction Designer, തുടങ്ങിയ നിരവധി തൊഴിലവസരങ്ങളാണ് ആർട്ടിഫിഷ്യൽ ഇൻറലിജൻസ് എന്ന മേഖലയിലുള്ളത്.  മേൽപ്പറഞ്ഞ തൊഴിലുകൾ എല്ലാംതന്നെ ഉയർന്ന ശമ്പളം വാഗ്ദാനം നൽകുന്നവയാണ്. കൃത്രിമ ബുദ്ധിയോട് കിടപിടിക്കാൻ നമ്മുടെ തലച്ചോറിനെ പ്രാപ്തമാക്കി എടുക്കുകയും വേണം.  ഗണിതത്തിലും കമ്പ്യൂട്ടർ പ്രോഗ്രാമിങിലും  താല്പര്യമുള്ളവർക്ക് ഈ മേഖലയിൽ ശോഭിക്കാൻ സാധിക്കും.
ജോലി സാധ്യയിൽ മുൻ പന്തിയിൽ  നിൽക്കുന്ന ഒന്ന് കൂടിയാണ് ഈ മേഖല. ലിങ്ക്ഡ് ഇൻ എമേർജിങ് ജോബ്സ് റിപ്പോർട്ട് പ്രകാരം കഴിഞ്ഞ നാല് വര്ഷം കൊണ്ട് ഈ മേഖലയിൽ പ്രതി വർഷം 74 % വളർച്ച ഉണ്ടായിട്ടുണ്ട്.
ലോകത്തിലെ മികച്ച ഗവേഷണ സ്ഥാപങ്ങളിൽ ഒന്നായ ഗാർട്ട്നെർ  സൂചിപ്പിക്കുന്നത് 2025 ആവുമ്പോഴേക്കും ഈ മേഖലയിൽ പുതിയ 2  മില്യൺ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കും എന്നാണ്.
കേരള സർക്കാരിന്റെ ഐ റ്റി വകുപ്പിന് കീഴിൽ സ്വയം ഭരണ സ്ഥാപനമായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ഫോര്മാഷൻ ടെക്നോളജി ആൻഡ് മാനേജ്‌മന്റ്-കേരള(IIITM-K) തിരുവനന്തപുരം  മെഷീൻ ഇന്റലിജൻസ് സ്‌പെഷ്യലിസഷൻ ആയ എം എസ സി കമ്പ്യൂട്ടർ സയൻസ് കോഴ്സ് ഓഫർ ചെയ്യുന്നുണ്ട്. കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി (കുസാറ്റ് ) ആണ് ഡിഗ്രി നൽകുന്നത്. മാത്തമാറ്റിക്സ് ഒരു വിഷയമായ സയൻസ് / എഞ്ചിനീയറിംഗ് / ടെക്നോളജി ബിരുദം ആണ് യോഗ്യത. അവസാന വർഷ വിദ്യാർത്ഥികൾക്കും അപ്ലൈ ചെയ്യാവുന്നതാണ്. 
ഇത് കൂടാതെ ഡേറ്റ അനാലിറ്റിക്സ്, സൈബർ സെക്യൂരിറ്റി, ജിയോസ്പെഷ്യൽ അനലിറ്റിക്സ് തുടങ്ങിയ സ്പെഷ്യലൈഷനുകളും ലഭ്യമാണ്. എം ഫിൽ കമ്പ്യൂട്ടർ സയൻസും, എംഫിൽ ഇക്കോളജികൾ ഇന്ഫോര്മാറ്റിക്സ് ആണ് മറ്റു കോഴ്‌സുകൾ. കൂടുതൽ വിവരങ്ങൾക് സന്ദശിക്കുക www.iiitmk.ac.in/admission 
കോണ്ടാക്ട് നമ്പർ 9809159559
എഴുത്ത്
*Niyas Kurikkal*

No comments:

Post a Comment