പ്ലസ് ടു കഴിഞ്ഞ് ഏതൊക്കെ മേഖലകളിലാണ് കോഴ്സുകൾ ഉള്ളത് ? - ബാബുക്കുട്ടൻ, പുണെ
പ്ലസ് ടു പ്രോഗ്രാം പൂർത്തിയാക്കുന്നവർക്ക് അവർ പഠിച്ച വിഷയങ്ങൾക്കനുസരിച്ച് വിവിധ മേഖലകളിലേക്ക് തിരിയാൻ അവസരങ്ങളുണ്ട്. ഓരോ വിശാലമേഖലയിലും ഒട്ടേറെ പ്രോഗ്രാമുകൾ ലഭ്യമാണ്.
സാധാരണഗതിയിൽ വളരെയധികംപേർ ചിന്തിക്കുന്നത് ആർട്സ് ആൻഡ് സയൻസ് കോളേജുകളിലെ വിവിധ വിഷയങ്ങളിലെ ത്രിവത്സര ബിരുദ പ്രോഗ്രാമുകളാണ്.
ബി.എസ്സി., ബി.എ., ബി.കോം., ബി.സി.എ., ബി.ബി.എ., ബി.ബി.എം., തുടങ്ങിയ പ്രോഗ്രാമുകൾ കൂടാതെ, ന്യൂജനറേഷൻ, വൊക്കേഷൻ കോഴ്സുകളും ഉണ്ട്.
ലഭ്യമായ മറ്റു മേഖലകളിൽ, മെഡിക്കൽ, നഴ്സിങ്, പാരാമെഡിക്കൽ, വെറ്ററിനറി, എൻജിനിയറിങ്, ആർക്കിടെക്ചർ, പ്ലാനിങ്, അഗ്രിക്കൾച്ചർ-അനുബന്ധമേഖലകൾ, ഫോറസ്ട്രി, ഫിഷറീസ്, പൈലറ്റ് ലൈസൻസിങ്, സായുധസേന, അനിമേഷൻ, ഡിസൈൻ, ഫാഷൻടെക്നോളജി, ബഹിരാകാശം, മർച്ചന്റ് നേവി, ചാർട്ടേഡ് അക്കൗണ്ടൻസി, കോസ്റ്റ് ആൻഡ് മാനേജ്മെന്റ് അക്കൗണ്ടൻസി, കമ്പനി സെക്രട്ടറിഷിപ്പ്, ഹോസ്പിറ്റാലിറ്റി ആൻഡ് ഹോട്ടൽ മാനേജ്മെന്റ്, കളിനറി ആർട്സ്, ഫുട്വെയർ ടെക്നോളജി, ഫൈൻ ആർട്സ്, പെർഫോമിങ് ആർട്സ്, മാനേജ്മെന്റ്, സിനിമ, ടെലിവിഷൻ, ക്രാഫ്റ്റ് ആൻഡ് ഡിസൈൻ, സ്പോർട്സ് ആൻഡ് ഗെയിംസ്, ടീച്ചിങ്, ലോ, ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ തുടങ്ങിയവയിലെ കോഴ്സുകളും ഉൾപ്പെടുന്നു.
ഓരോ മേഖലയിലെയും കോഴ്സുകൾ കണ്ടെത്തുക. അഭിരുചിക്കനുസരിച്ച് ഒന്ന് തിരഞ്ഞെടുക്കുക.
No comments:
Post a Comment