-സതീഷ്കുമാർ, പാലക്കാട്
സമീപകാലത്ത് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ സർവീസസ് ബോർഡ് ഡയറക്ട് റിക്രൂട്ട്മെന്റ് (ഡി.ആർ.) വഴി ഗ്രേഡ് ബി ഓഫീസർമാരെ തിരഞ്ഞെടുക്കാൻ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. ഓഫീസർ (ജനറൽ) വിഭാഗത്തിൽ അപേക്ഷിക്കാൻ ബിരുദം വേണം. 10, 12/ഡിപ്ലോമ/തത്തുല്യം, ബിരുദം എന്നിവയിൽ ഓരോന്നിലും മൊത്തം 60 ശതമാനം മാർക്ക് (പട്ടിക/ഭിന്നശേഷി വിഭാഗം 50 ശതമാനം)/തത്തുല്യ ഗ്രേഡ് വേണം.
ഡിപ്പാർട്ട്മെന്റ് ഓഫ് ഇക്കണോമിക് ആൻഡ് പോളിസി റിസർച്ചിലെ (ഡി.ഇ.പി.ആർ.) ഓഫീസർ തസ്തികയ്ക്ക് പി.ജി. വേണം. ഇക്കണോമിക്സ്, ഇക്കണോമെട്രിക്സ്, ക്വാണ്ടിറ്റേറ്റീവ് ഇക്കണോമിക്സ്, മാത്തമാറ്റിക്കൽ ഇക്കണോമിക്സ്, ഇന്റഗ്രേറ്റഡ് ഇക്കണോമിക്സ് കോഴ്സ്/ഫിനാൻസ്, അല്ലെങ്കിൽ അഗ്രിക്കൾച്ചറൽ/ബിസിനസ്/ഡെവലപ്മെന്റൽ/അപ്ലൈഡ് തുടങ്ങിയ ഇക്കണോമിക്സ് അനുബന്ധ വിഷയങ്ങളിൽ മാസ്റ്റേഴ്സ്, ഫിനാൻസ് പി.ജി.ഡി.എം./എം.ബി.എ. ഉള്ളവരെ പരിഗണിക്കും.
ഡിപ്പാർട്ട്മെന്റ് ഓഫ് സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർമേഷൻ മാനേജ്മെന്റ് (ഡി.എസ്.ഐ.എം.) വിഭാഗത്തിൽ ഓഫീസർ തസ്തികയ്ക്ക് സ്റ്റാറ്റിസ്റ്റിക്സ്/മാത്തമാറ്റിക്കൽ സ്റ്റാറ്റിസ്റ്റിക്സ്/മാത്തമാറ്റിക്കൽ ഇക്കണോമിക്സ്/ഇക്കണോമെട്രിക്സ്/സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർമാറ്റിക്സ് (ഐ.ഐ.ടി. -ഖരഗ്പുർ)/അപ്ലൈഡ് സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർമാറ്റിക്സ് (ഐ.ഐ.ടി. -ബോംബെ) എന്നിവയിലെ മാസ്റ്റേഴ്സ്, എം.സ്റ്റാറ്റ്. (ഐ.എസ്.ഐ.), പി.ജി. ഡിപ്ലോമ ഇൻ ബിസിനസ് അനലറ്റിക്സ് (ഐ.എസ്.ഐ. -കൊൽക്കത്ത, ഐ.ഐ. ടി. -ഖരഗ്പുർ, ഐ.ഐ.എം. - കൊൽക്കത്ത സംയുക്ത പ്രോഗ്രാം) തുടങ്ങിയവ പരിഗണിക്കും. മാത്തമാറ്റിക്സ് എം.എസ്സി.യും ഒരു മുൻനിര സ്ഥാപനത്തിൽനിന്ന് സ്റ്റാറ്റിസ്റ്റിക്സിലോ ബന്ധപ്പെട്ട മേഖലയിലോ ഒരുവർഷത്തെ പി.ജി. ഡിപ്ലോമയും ഉള്ളവർക്കും അപേക്ഷിക്കാം.
മാർക്ക്/പ്രായം സംബന്ധിച്ച വ്യവസ്ഥകളുണ്ട്. ചില തസ്തികകൾക്ക് ഉയർന്ന യോഗ്യതയ്ക്ക് പരിഗണനയുണ്ട്. തിരഞ്ഞെടുപ്പ് രണ്ടുഘട്ടമായാണ്. ആദ്യഘട്ടം, ഓൺലൈൻ പരീക്ഷയാണ്. രണ്ടാംഘട്ടത്തിൽ, ഓൺലൈൻ/റിട്ടൺ പരീക്ഷയും ഉണ്ട്. അതിനുശേഷം ഇന്റർവ്യൂ ഉണ്ടാകും.
വിവരങ്ങൾക്ക് www.rbi.org.in ലെ വിജ്ഞാപനം പരിശോധിക്കുക. (വാട്സ് ന്യൂ > റിക്രൂട്ട്മെന്റ് റിലേറ്റഡ് അനൗൺസ്മെന്റ്സ് > കറന്റ് വേക്കൻസീസ് > വേക്കൻസീസ് > 2019 > സെപ്റ്റംബർ 20).
https://english.mathrubhumi.com/education/help-desk /ask-expert
No comments:
Post a Comment