തിരുവനന്തപുരം: സംസ്ഥാനത്തെ സർവകലാശാലകളിൽ അടുത്ത അധ്യയനവർഷത്തെ ക്ലാസുകൾ ജൂണിൽത്തന്നെ ഓൺലൈനിൽ ആരംഭിക്കും. ഓൺലൈൻ രീതിയിൽ ക്ലാസിൽ പങ്കെടുക്കുന്ന വിദ്യാർഥികളുടെ ഹാജർ, അധ്യാപകരുടെ ക്ലാസ് ഷെഡ്യൂളുകൾ എന്നിവ പ്രിൻസിപ്പൽമാർ സൂക്ഷിക്കണം. സർവകലാശാലകൾ ഇതു പരിശോധിക്കണം.
സിലബസിന്റെ ഓരോ ഭാഗങ്ങളുടെയും വീഡിയോ, ഓഡിയോ അതത് അധ്യാപകർ എടുത്ത് കോളേജിന്റെ വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്യണം. സർവകലാശാലകൾ കമ്യൂണിറ്റി റേഡിയോ ചാനലുകൾ ആരംഭിക്കാനുള്ള സാധ്യതകൾ പരിശോധിക്കണം. ചോദ്യക്കടലാസ് ഓൺലൈനിൽ ലഭ്യമാക്കണം.
കോവിഡ് പശ്ചാത്തലത്തിൽ മറ്റു സംസ്ഥാനങ്ങളിൽ ഉപരിപഠനത്തിനു ചേരാനുള്ള ബുദ്ധിമുട്ട് കണക്കിലെടുത്ത് ബിരുദ, ബിരുദാനന്തര കോഴ്‌സുകളിൽ സീറ്റുകളുടെ എണ്ണം കൂട്ടും. ഗവേഷണ വിദ്യാർഥികളുടെ ഓപ്പൺ ഡിഫൻസ് വീഡിയോ കോൺഫറൻസിങ് മുഖേന നടത്താനുള്ള നടപടികൾ സ്വീകരിക്കാനും തീരുമാനമായി.
കേരള, എം.ജി., കെ.ടി.യു., ന്യൂവാൽസ്, സംസ്കൃതം, കുസാറ്റ്, മലയാളം, കാലിക്കറ്റ്, കണ്ണൂർ സർവകലാശാലകളുടെ വൈസ് ചാൻസലർമാരും ഉന്നതവിദ്യാഭ്യാസ സെക്രട്ടറി ഉഷ ടൈറ്റസും പങ്കെടുത്തു
No comments:
Post a Comment