പി.ജി.ഐ.എം.ഇ.ആർ.: എം.എസ്‌സി. നഴ്‌സിങ്
വാർഷിക ട്യൂഷൻ ഫീസ് 350 രൂപ
:പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എജ്യുക്കേഷൻ ആൻഡ് റിസർച്ച് (പി.ജി.ഐ.എം.ഇ.ആർ.) - ചണ്ഡീഗഢ്, എം.എസ്‌സി. നഴ്‌സിങ് പ്രവേശനത്തിന് അപേക്ഷിക്കാം. കമ്യൂണിറ്റി ഹെൽത്ത്, മെന്റൽ ഹെൽത്ത് (സൈക്യാട്രിക്), ചൈൽഡ് ഹെൽത്ത് (പീഡിയാട്രിക്), ഒബ്സ്റ്റട്രിക് ആൻഡ് ഗൈനക്കോളജിക്കൽ, മെഡിക്കൽ സർജിക്കൽ (വിവിധ സ്‌പെഷ്യാലിറ്റികൾ) എന്നീ നഴ്‌സിങ് സ്‌പെഷ്യാലിറ്റികളിലാണ് പ്രവേശനം. വാർഷിക ട്യൂഷൻ ഫീസ് 350 രൂപയാണ്.
യോഗ്യത
ബി.എസ്‌സി. നഴ്‌സിങ്/പോസ്റ്റ് ബേസിക് നഴ്‌സിങ് കുറഞ്ഞത് 55 ശതമാനം മാർക്കോടെ ജയിക്കണം. നഴ്‌സ് ആൻഡ് മിഡ് വൈഫ് രജിസ്‌ട്രേഷൻ ഉണ്ടായിരിക്കണം. പുരുഷന്മാർക്ക് സബ്സ്റ്റിറ്റ്യൂട്ട് രജിസ്‌ട്രേഷൻ വേണം.
ബി.എസ്‌സി. നഴ്‌സിങ് കഴിഞ്ഞ് രജിസ്‌ട്രേഷനുശേഷം ഒരു വർഷത്തെ പ്രവൃത്തിപരിചയം നേടണം.
പോസ്റ്റ് ബേസിക് ബി.എസ്‌സി. നഴ്‌സിങ്ങുകാരുടെ കാര്യത്തിൽ പ്രവൃത്തിപരിചയം ആർജിച്ചത് ഈ യോഗ്യത നേടുന്നതിനു മുമ്പോ പിമ്പോ ആകാം. ഒരു പബ്ലിക് ഹെൽത്ത് നഴ്‌സിങ് സ്ഥാപനത്തിലോ നഴ്‌സിങ് വിദ്യാഭ്യാസ സ്ഥാപനത്തിലോ ആകാം. സ്വകാര്യ സ്ഥാപനമെങ്കിൽ കുറഞ്ഞത് 100 കിടക്കകളുള്ള ആശുപത്രിയിൽ ബഡ്‌സൈഡ് നഴ്‌സിങ്ങിൽ ആകണം. പ്രവൃത്തിപരിചയം കണക്കാക്കുക 2020 മേയ് 18 വെച്ചായിരിക്കും.
പ്രവേശനപരീക്ഷ
ജൂൺ 14-ന് നടത്തുന്ന കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ വഴിയാണ് പ്രവേശനം. ഒരു മാർക്കിന്റെ 100 മൾട്ടിപ്പിൾ ചോയ്‌സ് ചോദ്യങ്ങളുണ്ടാകും.
ഉത്തരം തെറ്റിയാൽ കാൽ മാർക്ക് നഷ്ടപ്പെടും. യോഗ്യത നേടാൻ ജനറൽ കാറ്റഗറിക്കാർ 50-ാം പെർസന്റൈൽ സ്കോറും പട്ടിക, ഒ.ബി.സി., ഭിന്നശേഷിക്കാർ 45-ാം പെർസന്റൈൽ സ്‌കോറും നേടണം.
അവസാന തീയതി: മേയ് 18
വിവരങ്ങൾക്ക്:
http://pgimer.edu.in/
വിദ്യാഭ്യാസരംഗം
education@mpp.co.in
Courtesy Mathrbhoomi
No comments:
Post a Comment