:ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്‌നോളജി (ഐ.ഐ.എസ്.ടി.) എം.ടെക്., മാസ്റ്റർ ഓഫ് സയൻസ് (എം.എസ്.) പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാം.
ഏറോസ്പേസ് എൻജിനിയറിങ്, ഏവിയോണിക്സ്, മാത്തമാറ്റിക്സ്, കെമിസ്ട്രി, ഫിസിക്സ്, എർത്ത് ആൻഡ് സ്പേസ് സയൻസസ് എന്നീ വകുപ്പുകളിലായി വിവിധ സ്പെഷ്യലൈസേഷനുകളിൽ മാസ്റ്റേഴ്‌സ് പ്രോഗ്രാമുകൾ ലഭ്യമാണ്. ഇവയിൽ ആസ്‌ട്രോണമി ആൻഡ് ആസ്‌ട്രോഫിസിക്സ്, ജിയോഇൻഫർമാറ്റിക്സ്, മെഷീൻ ലേണിങ് ആൻഡ് കംപ്യൂട്ടിങ് പ്രോഗ്രാമുകളും ഉൾപ്പെടുന്നു.
യോഗ്യത: 60 ശതമാനം മാർക്ക്/6.50 സി.ജി.പി.എ. ഉള്ള ബി.ഇ./ബി.ടെക്./മാസ്റ്റർ ഓഫ് സയൻസ്/തത്തുല്യ ബിരുദമാണ്. ചേരാനുദ്ദേശിക്കുന്ന പ്രോഗ്രാമിനനുസരിച്ച് ബന്ധപ്പെട്ട മേഖലയിൽ സാധുവായ ഗേറ്റ്/ജസ്റ്റ്/യു.ജി.സി. നെറ്റ്/സി. എസ്.ഐ.ആർ. നെറ്റ് സ്കോർ വേണം.
ഏറോസ്പേസ്, ഏവിയോണിക്സ് മേഖലകളിലെ പ്രോഗ്രാമുകൾക്ക് നിശ്ചിത ബ്രാഞ്ചിലെ ബി.ഇ./ ബി.ടെക്. വേണം. മാത്തമാറ്റിക്സ്, കെമിസ്ട്രി, ഫിസിക്സ്, എർത്ത് ആൻഡ് സ്പേസ് സയൻസസ് വകുപ്പുകളിലെ പ്രോഗ്രാമുകൾക്ക് നിശ്ചിതബ്രാഞ്ചിലെ ബി.ഇ./ബി.ടെക്., നിശ്ചിത വിഷയങ്ങളിലെ മാസ്റ്റേഴ്‌സ് ബിരുദധാരികൾ എന്നിവർക്ക് അപേക്ഷിക്കാം.
അപേക്ഷ https://admission.iist.ac.in വഴി ജൂൺ എട്ടുവരെ നൽകാം. യോഗ്യതാപരീക്ഷാഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം.
No comments:
Post a Comment