:അക്കാദമി ഓഫ് സയന്റിഫിക് ആൻഡ് ഇന്നവേറ്റീവ് റിസർച്ച് (അക്സിർ) - ഗാസിയാബാദ് (യു.പി.), വിവിധ സ്ഥാപനങ്ങളിലെ ഓഗസ്റ്റ് സെഷനിലെ സയൻസ് എൻജിനിയറിങ്, മാസ്റ്റേഴ്സ്, പിഎച്ച്.ഡി.പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷിക്കാം. കോഴ്സും ബന്ധപ്പെട്ട യോഗ്യതയും
• സയൻസ് പിഎച്ച്.ഡി.: എൻജിനിയറിങ്/ടെക്‌നോളജി, മെഡിസിൻ ബാച്ചലർ ബിരുദമോ, സയൻസ് മാസ്റ്റേഴ്സ് ബിരുദമോ
• എൻജിനിയറിങ് പിഎച്ച്.ഡി.: എൻജിനിയറിങ്/ടെക്‌നോളജി മാസ്റ്റേഴ്സ്, നാല്/അഞ്ച് വർഷ സയൻസ് ബിരുദം, അഞ്ച് വർഷ ഇന്റഗ്രേറ്റഡ് എം.ടെക്. എന്നിവയിലൊന്ന് .
• ഇന്റഗ്രേറ്റഡ് എം.ടെക്. - പിഎച്ച്.ഡി. പ്രോഗ്രാം പ്രവേശനത്തിന് നാലു വർഷ എൻജിനിയറിങ്, സയൻസ് ബിരുദധാരികൾ, മാസ്റ്റർ ഓഫ് സയൻസ്/തത്തുല്യ ബിരുദക്കാർ.
• എം.ടെക്.: എൻജിനിയറിങ്/ടെക്നോളജി ബിരുദം, നാല്/അഞ്ച് വർഷ സയൻസ് ബിരുദം/തത്തുല്യ ബിരുദം
• എം.എസ്‌സി.: സയൻസ്, അഗ്രിക്കൾച്ചർ സയൻസ്, മെഡിക്കൽ സയൻസ്, എൻജിനിയറിങ്, ടെക്നോളജി 60 ശതമാനം മാർക്ക്/തത്തുല്യ ഗ്രേഡോടെ ബിരുദമോ, തത്തുല്യ യോഗ്യതയോ
• എം.എസ്‌സി. ഒഴികെയുള്ള പ്രോഗ്രാമുകൾക്ക് അപേക്ഷിക്കുന്നവർക്ക് പ്രോഗ്രാമിനനുസരിച്ച് സി.എസ്.ഐ.ആർ., യു.ജി.സി., ഡി.ബി.ടി., ഡി.എസ്.ടി. - ജെ.ആർ.എഫ്./എസ്. ആർ.എഫ്., ഇൻസ്പയർ, ആർ.ജി.എൻ.എഫ്., ഗേറ്റ് തുടങ്ങിയവയിൽ ഒരു നിശ്ചിത ഫെലോഷിപ്പ് വേണ്ടി വരും.
സ്പോൺസേഡ് വിഭാഗത്തിലും അപേക്ഷിക്കാം. അപേക്ഷ മേയ് 28 നകം http://acsir.res.in/ ലെ 'ഓൺലൈൻ അഡ്മിഷൻ പോർട്ടൽ' വഴി നൽകാം.
ഓരോ സി.എസ്.ഐ.ആർ. സ്ഥാപനത്തിലെയും പ്രോഗ്രാം/ഇൻടേക്ക് സൈറ്റിൽ ലഭിക്കും. ഒരാൾക്ക് മൂന്ന് ചോയ്സുകൾ വരെ നൽകാം. ഒരപേക്ഷയേ നൽകാവൂ. അപേക്ഷാ ഫീസില്ല.
No comments:
Post a Comment