Career News

Union Public Service Commission (UPSC) has released the notification for the civil service prelims exam (CSE) 2021. You can apply Online by using the website https://upsconline.nic.in. **

Tuesday, 26 May 2020

മകൻ പ്ലസ്ടു വിദ്യാർഥിയാണ്. നീറ്റ്, കീം, ജെ.ഇ.ഇ., കുസാറ്റ് പരീക്ഷകൾക്ക്‌ പണമടച്ചു രജിസ്റ്റർചെയ്തിട്ടുണ്ട്. ഇവയ്ക്കെല്ലാം പരീക്ഷാസമയത്തും അഡ്മിഷൻ സമയത്തും എന്തെല്ലാം സർട്ടിഫിക്കറ്റുകളാണ് തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിൽനിന്നും സ്കൂളുകളിൽനിന്നുമായി വാങ്ങിക്കേണ്ടത്? ഇതിൽ നാഷണൽ പർപ്പസ് ആയി വാങ്ങിക്കേണ്ട സർട്ടിഫിക്കറ്റുകൾ ഏതൊക്കെയാണ്?

മകൻ പ്ലസ്ടു വിദ്യാർഥിയാണ്. നീറ്റ്, കീം, ജെ.ഇ.ഇ., കുസാറ്റ് പരീക്ഷകൾക്ക്‌ പണമടച്ചു രജിസ്റ്റർചെയ്തിട്ടുണ്ട്. ഇവയ്ക്കെല്ലാം പരീക്ഷാസമയത്തും അഡ്മിഷൻ സമയത്തും എന്തെല്ലാം സർട്ടിഫിക്കറ്റുകളാണ് തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിൽനിന്നും സ്കൂളുകളിൽനിന്നുമായി വാങ്ങിക്കേണ്ടത്? ഇതിൽ നാഷണൽ പർപ്പസ് ആയി വാങ്ങിക്കേണ്ട സർട്ടിഫിക്കറ്റുകൾ ഏതൊക്കെയാണ്?

-വസന്തകുമാർ, കണ്ണൂർ

എല്ലാപരീക്ഷകൾക്കും ബാധകമാകുന്ന പൊതുവായുള്ള ഒരു വ്യവസ്ഥ പറയാൻ കഴിയില്ല. ഇവയിൽ കീം-കേരള എൻട്രൻസ് കമ്മിഷണറും കുസാറ്റ് കാറ്റ് -കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയും നടത്തുന്ന പ്രവേശനപരീക്ഷകളാണ്. നീറ്റ്, ജെ.ഇ.ഇ. എന്നിവ ദേശീയതലത്തിൽ നാഷണൽ ടെസ്റ്റിങ്‌ ഏജൻസി നടത്തുന്ന പ്രവേശനപരീക്ഷകളാണ്.

ഓരോ പ്രവേശനത്തിനും ഒരു പ്രോസ്പക്ടസ് ഉണ്ടാകും. അതിൽപറയുന്നപ്രകാരമുള്ള രേഖകളാണ് വിവിധ ഘട്ടങ്ങളിൽ നൽകേണ്ടത്. നീറ്റ്, ജെ.ഇ.ഇ., കുസാറ്റ് കാറ്റ് എന്നീ പരീക്ഷകൾക്ക് പൊതുവേ അപേക്ഷാ സമർപ്പണവേളയിൽ അവകാശവാദം ഉന്നയിച്ചാൽമതി. പിന്തുണരേഖകളൊന്നും ആ ഘട്ടത്തിൽ വാങ്ങാറില്ല. ഓൺലൈനായി നടത്തുന്ന അലോട്ട്‌മെന്റ് പ്രക്രിയകളിൽ, അലോട്ട്‌മെന്റ് ലഭിച്ചാൽ പ്രവേശനം നേടുന്ന ഘട്ടത്തിലേ രേഖകൾ ഹാജരാക്കേണ്ടതുള്ളൂ.

നേരിട്ടുഹാജരായി നടത്തുന്ന കൗൺസലിങ് ഉണ്ടെങ്കിൽ ആ വേളയിൽ രേഖകൾ ഹാജരാക്കേണ്ടിവരാം. എന്നാൽ, കീമിന് അപേക്ഷ നൽകുന്ന വേളയിൽത്തന്നെ രേഖകൾ നൽകേണ്ടതുണ്ട്. സംവരണ അർഹതയ്ക്കനുസരിച്ചും ഇതിൽ ഓരോ വിദ്യാർഥിക്കും നൽകേണ്ട രേഖകളിൽ മാറ്റമുണ്ടാകും.

ചുരുക്കത്തിൽ പ്രവേശന പ്രോസ്പക്ടസ് നോക്കിയാണ് വിവിധ ഘട്ടങ്ങളിൽ നൽകേണ്ട രേഖകൾ ഏതെന്ന് മനസ്സിലാക്കേണ്ടത്. അപേക്ഷ നൽകിയ വേളയിൽ രേഖകൾ നൽകിയ പ്രക്രിയകളിലും പ്രവേശനസമയത്ത് അവയുടെ അസൽ നൽകേണ്ടിവരും. അതോടൊപ്പം പുതിയ ചില രേഖകളും (ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് പോലുള്ളവ) ഹാജരാക്കേണ്ടിവരും.

പരീക്ഷ അഭിമുഖീകരിക്കാൻപോകുന്ന വേളയിൽ അഡ്മിറ്റ് കാർഡ് മാത്രമാണ് പൊതുവേ ഹാജരാക്കേണ്ടിവരുക. ചില പരീക്ഷകൾക്ക് തിരിച്ചറിയൽ കാർഡ്, ഫോട്ടോ എന്നിവയും വേണ്ടിവരാം. ഇതും പ്രോസ്പക്ടസ് നോക്കി മനസ്സിലാക്കുക.

നീറ്റ്, ജെ.ഇ.ഇ. പ്രവേശനങ്ങൾക്ക് ദേശീയ തലത്തിൽ ബാധകമാക്കിയ മാതൃക പ്രകാരമുള്ള ചില സർട്ടിഫിക്കറ്റുകൾവേണ്ടി വന്നേക്കാം (ബാധകമെങ്കിൽമാത്രം). എന്തായാലും പ്രോസ്പക്ടസുകൾ വിശദമായി പരിശോധിക്കുക.

https://english.mathrubhumi.com/education/help-desk /ask-expert

No comments:

Post a Comment