2020-ലെ നീറ്റ് യു.ജി., കീം എന്നിവയ്ക്ക് അപേക്ഷിച്ചു. പക്ഷേ, രണ്ടിനും നേറ്റിവിറ്റി തെളിയിക്കുന്ന രേഖ അപേക്ഷയ്ക്കൊപ്പം നൽകിയില്ല. ഇത് ഇനിയും നൽകാൻ കഴിയുമോ?- ജസ്‌ന, കൊല്ലം
നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്) യു.ജി.ക്ക് അപേക്ഷിക്കുന്നവർ അപേക്ഷയ്ക്കൊപ്പം ഒരു രേഖയും നൽകേണ്ടതില്ല. ഇപ്പോൾ നൽകുകയും വേണ്ട. നാഷണൽ ടെസ്റ്റിങ് ഏജൻസി നിങ്ങളുടെ അവകാശവാദങ്ങൾ താത്‌കാലികമായി അംഗീകരിക്കും. നീറ്റ് യോഗ്യത നേടുമ്പോൾ മെഡിക്കൽ കൗൺസലിങ് കമ്മിറ്റി നടത്തുന്ന എല്ലാ നീറ്റ് അധിഷ്ഠിത അലോട്ട്‌മെന്റിലും നിങ്ങൾക്കു പങ്കെടുക്കാം. അലോട്ട്‌മെന്റ് ലഭിച്ചാൽ, കോളേജിൽ പ്രവേശനത്തിനായി ചെല്ലുന്ന ഘട്ടത്തിലാണ് അവകാശവാദങ്ങൾക്കു തെളിവായി അസൽ രേഖകൾ ഹാജരാക്കേണ്ടത്. അതിനു കഴിയുന്നില്ലെങ്കിൽ അലോട്ട്‌മെന്റ് റദ്ദു ചെയ്‌തേക്കാം.
എന്നാൽ, കീം അപേക്ഷാ നടപടിക്രമം വിഭിന്നമാണ്. കീം അപേക്ഷയ്ക്കൊപ്പം നേറ്റിവിറ്റി, ജനന തീയതി എന്നിവ തെളിയിക്കുന്ന രേഖകൾ നിർബന്ധമായും എല്ലാവരും അപ് ലോഡ് ചെയ്യേണ്ടിയിരുന്നു (മറ്റ് രേഖകളിൽ, അവകാശവാദങ്ങൾക്കനുസരിച്ച്, ബാധകമായവമാത്രം നൽകിയാൽ മതിയായിരുന്നു). അങ്ങനെ ചെയ്തിട്ടില്ലെങ്കിൽ അത് ഒരു അപാകതയാണ്. എന്നാൽ,
പരീക്ഷയ്ക്കു മുമ്പുള്ള സൂഷ്മപരിശോധനാ വേളയിൽ എൻട്രൻസ് കമ്മീഷണറേറ്റ് ഓൺലൈൻ അപേക്ഷയിലെ അപാകതകൾ, ചൂണ്ടിക്കാട്ടുന്നതാണ്. അപേക്ഷ നൽകിയ www.cee.kerala.gov.in ലെ കാൻഡിഡേറ്റ്‌സ് പോർട്ടലിലെ അപേക്ഷാർഥിയുടെ ഹോം പേജിൽ അപാകതകൾ ചൂണ്ടിക്കാട്ടും. അപാകതകൾ ഉള്ളപക്ഷം അവ നിശ്ചിത സമയത്തിനകം പരിഹരിക്കണം. ഇതാണ് പ്രോസ്പക്ടസ് വ്യവസ്ഥ.
ഇക്കാര്യങ്ങൾക്കായി എൻട്രൻസ് കമ്മീഷണർ ഓഫീസ് വിദ്യാർഥിക്ക് തപാലിൽ മെമ്മോ ഒന്നും അയയ്ക്കില്ല. അതിനാൽ നിങ്ങളുടെ ഹോം പേജ് നിത്യേന സന്ദർശിക്കുക. അപാകത ചൂണ്ടിക്കാട്ടുമ്പോൾ അത് സമയപരിധിക്കകം പരിഹരിക്കുക.
Courtesy Mathrbhoomi
No comments:
Post a Comment