Career News

Union Public Service Commission (UPSC) has released the notification for the civil service prelims exam (CSE) 2021. You can apply Online by using the website https://upsconline.nic.in. **

Tuesday, 26 May 2020

എൻ.ഐ.ടി.യിൽ ജാം അധിഷ്ഠിത എം.എസ്‌സി. കൗൺസലിങ്

എൻ.ഐ.ടി.യിൽ ജാം അധിഷ്ഠിത എം.എസ്‌സി. കൗൺസലിങ്
 

ഡോ.എസ്. രാജൂകൃഷ്ണൻ

:ജോയന്റ് അഡ്മിഷൻ ടെസ്റ്റ് ഫോർ എം.എസ്‌സി. (ജാം) അടിസ്ഥാനമാക്കിയുള്ള കേന്ദ്രീകൃത കൗൺസലിങ് ഫോർ എം.എസ്‌സി./എം.എസ്‌സി. (ടെക്.) അഡ്മിഷൻ (സി.സി.എം.എൻ.) നടപടികൾ ആരംഭിച്ചു.

19 നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട്‌സ്‌ ഓഫ് ടെക്നോളജി (എൻ.ഐ.ടി.), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനിയറിങ് സയൻസ് ആൻഡ് ടെക്നോളജി (ഐ.ഐ.ഇ.എസ്.ടി. - ഷിബ്പുർ), സെയ്ന്റ് ലോംഗോവാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനിയറിങ് ആൻഡ് ടെക്‌നോളജി (എസ്.എൽ.ഐ.ഇ.ടി.) ഉൾപ്പെടെ 21 സ്ഥാപനങ്ങളിലെ എം. എസ്‌സി./എം.എസ്‌സി. (ടെക്) പ്രോഗ്രാമുകളിലെ പ്രവേശനമാണ് സി.സി.എം.എൻ. പരിധിയിൽ വരുന്നത്.

യോഗ്യത:ബന്ധപ്പെട്ട വിഷയത്തിലോ പങ്കാളിത്ത സ്ഥാപനങ്ങൾ വ്യവസ്ഥചെയ്തിട്ടുള്ള പ്രസക്തമായ വിഷയത്തിലോ യോഗ്യതാബിരുദം നേടണം. യോഗ്യതാബിരുദത്തിൽ കുറഞ്ഞത് 60 ശതമാനം മാർക്ക്/10 പോയന്റ് സ്കെയിലിൽ സി.ജി.പി.എ. 6.5 (പട്ടിക/ഭിന്നശേഷിവിഭാഗക്കാർക്ക്, 55 ശതമാനം/6.0) ഉണ്ടായിരിക്കണം.

ജാം സ്കോർ:2020-ലെ ജാമിൽ സാധുവായ സ്കോർ വേണം. ഓരോ സ്ഥാപനത്തിലെയും ഓരോ പ്രോഗ്രാമിലെയും പ്രവേശനത്തിനുവേണ്ട വിശദമായ വിദ്യാഭ്യാസയോഗ്യത, ജയിച്ചിരിക്കേണ്ട ജാംപേപ്പർ എന്നിവ https://ccmn.admissons.nic.in ൽ പരിശോധിക്കാം. യോഗ്യതാപ്രോഗ്രാമിന്റെ അവസാനവർഷപരീക്ഷ ജൂലായ് 15-നകം പൂർത്തിയാക്കുകയും സെപ്റ്റംബർ 15-നകം യോഗ്യത നേടുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നവർക്കും അപേക്ഷിക്കാം.

അപേക്ഷ:പ്രവേശനം തേടുന്നവർ https://ccmn.admissons.nic.in വഴി ജൂൺ 12- നകം രജിസ്റ്റർചെയ്ത്, താത്‌പര്യമുള്ള സ്ഥാപനങ്ങൾ/ പ്രോഗ്രാമുകൾ എന്നിവ പരിഗണിച്ച് മുൻഗണനാക്രമമനുസരിച്ച് ചോയ്സുകൾ നൽകണം. നൽകിയ ചോയ്സുകൾ ജൂൺ അഞ്ചിനും 12-നും ഇടയ്ക്ക് ലോക്ക് ചെയ്യണം.

കൗൺസലിങ് നടപടികൾ:ജാംസ്കോർ (2020) അടിസ്ഥാനമാക്കിയാണ് മെരിറ്റ് പട്ടിക തയ്യാറാക്കുക. ആദ്യ റൗണ്ട് കൗൺസലിങ് ഫലം ജൂൺ 17-ന്. തുടർന്ന്, സീറ്റ് സ്വീകരിക്കൽ, ഫീസ് ഒടുക്കൽ, രേഖകളുടെ അപ്‌ലോഡിങ്, വില്ലിങ്നസ് നൽകൽ, ഓൺലൈൻ രേഖാപരിശോധന എന്നിവ ഈ ഘട്ടത്തിൽ ഉണ്ടാകും.

മൊത്തം മൂന്ന് റൗണ്ട് അലോട്ട്മെന്റ്. ജൂലായ് 23-ന് അലോട്ട് ചെയ്യപ്പെട്ട സ്ഥാപനത്തിലെ ഓൺലൈൻ അഡ്മിഷൻ നടപടികൾ തുടങ്ങും. ഓഗസ്റ്റ് മൂന്നുവരെ ഇത് നീളും.

No comments:

Post a Comment