:പട്ടികജാതി, ഡീനോട്ടിഫൈഡ് നൊമാഡിക് ആൻഡ് സെമി നൊമാഡിക് ട്രൈബുകൾ, ഭൂരഹിത കർഷകത്തൊഴിലാളികൾ, പരമ്പരാഗത കൈത്തൊഴിൽക്കാർ എന്നീ വിഭാഗങ്ങളിലെ താഴ്ന്ന വരുമാനക്കാരായ വിദ്യാർഥികൾക്ക് വിദേശപഠനത്തിന് അവസരം.
നാഷണൽ ഓവർസീസ് സ്കോളർഷിപ്പ് പദ്ധതിപ്രകാരമാണ് ട്യൂഷൻ ഫീസ്, മെയിന്റനൻസ് അലവൻസ്, കണ്ടിൻജൻസി അലവൻസ്, വിസ ഫീസ്, എയർ പാസേജ് ഉൾപ്പടെയുള്ള ഇനങ്ങളിൽ പി.ജി, പിഎച്ച്.ഡി. പഠനങ്ങൾക്ക് സാമ്പത്തികസഹായം അനുവദിക്കുന്നത്.
ബിരുദയോഗ്യതയുള്ളവർക്ക് ബിരുദാനന്തരബിരുദ പഠനത്തിനും മാസ്റ്റേഴ്സ് ബിരുദമുള്ളവർക്ക് പിഎച്ച്.ഡി.ക്കുമാണ് സ്കോളർഷിപ്പുകൾ അനുവദിക്കുക. യോഗ്യതാപരീക്ഷയിൽ 60 ശതമാനം മാർക്ക്/തത്തുല്യ ഗ്രേഡ് വേണം. പ്രായം 2020 ഏപ്രിൽ ഒന്നിന് 35 വയസ്സ് കവിഞ്ഞിരിക്കരുത്. വാർഷിക കുടുംബവരുമാനം 2019-20-ൽ എട്ട് ലക്ഷം രൂപയ്ക്കുള്ളിൽ ആയിരിക്കണം. ഒരു രക്ഷാകർത്താവിന്റെ പരമാവധി രണ്ടു കുട്ടികൾക്കേ സ്കോളർഷിപ്പ് ലഭിക്കൂ. ഇപ്പോൾ വിദേശത്തു താമസിക്കുന്നവർ/പഠിക്കുന്നവർ എന്നിവർക്ക് അർഹതയില്ല.
ഏറ്റവുംപുതിയ ക്യു.എസ്. വേൾഡ് റാങ്കിങ് പ്രകാരം 1000-നകം റാങ്കിങ് ഉള്ള വിദേശസ്ഥാപനത്തിൽ/സർവകലാശാലയിൽ നിരുപാധികമായ കോഴ്സ് പ്രവേശന വാഗ്ധാനം ഉള്ളവരെയാകും പരിഗണിക്കുക.
ഒരു അധ്യയനവർഷം, മൊത്തം നാല് റൗണ്ട് സെലക്ഷൻ ഉണ്ടാകും. 2020-’21-ലെ ആദ്യ ക്വാർട്ടറിലേക്കുള്ള അപേക്ഷ www.nosmsje.gov.in വഴി മേയ് 27 വരെ.
No comments:
Post a Comment