Career News

Union Public Service Commission (UPSC) has released the notification for the civil service prelims exam (CSE) 2021. You can apply Online by using the website https://upsconline.nic.in. **

Wednesday, 6 May 2020

ഇലക്‌ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനിയറിങ് ബി.ടെക്. കഴിഞ്ഞ് കേരളത്തിൽ ബി.എഡിന് പ്രവേശനം കിട്ടുമോ? എങ്കിൽ നടപടിക്രമം എന്താണ്?

ഇലക്‌ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനിയറിങ് ബി.ടെക്. കഴിഞ്ഞ് കേരളത്തിൽ ബി.എഡിന് പ്രവേശനം കിട്ടുമോ? എങ്കിൽ നടപടിക്രമം എന്താണ്?

-അൻഖിത, ആലപ്പുഴ

കോഴിക്കോട് സർവകലാശാലയിൽ എൻജിനിയറിങ് ബിരുദധാരികളെ വ്യവസ്ഥകൾക്കു വിധേയമായി ബി.എഡ്. പ്രവേശനത്തിന് പരിഗണിക്കുന്നുണ്ട്. കുറഞ്ഞത് 55 ശതമാനം മാർക്കോടെ ബി.ഇ./ബി.ടെക്. ബിരുദം നേടിയവർക്ക് മാത്തമാറ്റിക്സ്, ഫിസിക്കൽ സയൻസസ് എന്നീ ബി.എഡ്. പ്രോഗാം പ്രവേശനത്തിന് അപേക്ഷിക്കാം. പ്രവേശന പ്രക്രിയയ്ക്കുള്ള റാങ്ക് പട്ടിക തയ്യാറാക്കുമ്പോൾ, ബി.എസ്‌സി. സ്ട്രീം കാരെ റാങ്ക് ചെയ്തശേഷമേ ബി.ഇ./ബി.ടെക്. ബിരുദധാരികളെ റാങ്ക് ചെയ്യുകയുള്ളൂ.

റാങ്കിങ്ങിനായി ബി.ഇ./ബി.ടെക്. മൊത്തം മാർക്ക് മാത്രമേ പരിഗണിക്കുകയുള്ളൂ. ഒരു തരത്തിലുള്ള വെയ്റ്റേജും കിട്ടില്ല. സർവകലാശാലയാണ് ഇതു സംബന്ധിച്ചുള്ള വിജ്ഞാപനം പുറപ്പെടുവിക്കുന്നത്. വിശദവിവരങ്ങൾ പോസ്പക്ടസിൽ ലഭിക്കും.

കേരള, മഹാത്മാഗാന്ധി, കണ്ണൂർ സർവകലാശാലകൾ ബി.ഇ./ബി.ടെക്. യോഗ്യതയുള്ളവരെ ബി.എഡ്. പ്രവേശനത്തിന് പരിഗണിക്കുന്നില്ല. കേരളത്തിനു പുറത്ത് പഠിക്കാൻ താത്‌പര്യമുണ്ടെങ്കിൽ എൻ.സി.ഇ.ആർ.ടി.യുടെ കീഴിലുള്ള റീജണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജ്യുക്കേഷൻ (ആർ.ഐ.ഇ.), മൈസൂരു കാമ്പസിൽ നടത്തുന്ന ബി.എഡ്. പ്രോഗ്രാം പ്രവേശനത്തിന് എൻജിനിയറിങ് ബിരുദധാരികളെ പരിഗണിക്കുന്നുണ്ട്. 50 ശതമാനം മാർക്ക് വേണം. വിവരങ്ങൾക്ക്: http://cee.ncert.gov.in/

No comments:

Post a Comment