മകൾ ഫൈനൽ ഇയർ ബി.എ. എൽ.എൽ.ബി. വിദ്യാർഥിനിയാണ്. എൽ.എൽ.എം. ചെയ്യാൻ ആഗ്രഹിക്കുന്നു. സർക്കാർ മേഖലയിൽ കേരളത്തിലെ മികച്ച സ്ഥാപനങ്ങൾ ഏതൊക്കെയാണ്? പ്രവേശനം എങ്ങനെ?
-സ്മിത, കണ്ണൂർ
എൽ.എൽ.എം. പ്രോഗ്രാമുള്ള കേരളത്തിലെ പ്രധാന സ്ഥാപനങ്ങൾ:
നാഷണൽ യൂണിവേഴ്‌സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസ് (നുവാൽസ്) കളമശ്ശേരി, കൊച്ചി. സബ്ജക്ട് ഗ്രൂപ്പുകൾ: ഇന്റർനാഷണൽ ട്രേഡ് ലോ, കോൺസ്റ്റിറ്റ്യൂഷണൽ ആൻഡ് അഡ്മിനിസ്‌ട്രേറ്റീവ് ലോ. പ്രവേശനം, കോമൺ ലോ അഡ്മിഷൻ ടെസ്റ്റ് (ക്ലാറ്റ്) വഴി. https://consortiumofnlus.ac.in
കേരള കേന്ദ്രസർവകലാശാല, കാസർകോട്: സെൻട്രൽ യൂണിവേഴ്‌സിറ്റി കോമൺ എൻട്രൻസ് ടെസ്റ്റ് (സി.യു.സി.ഇ.ടി.) വഴിയാണ് പ്രവേശനം. www.cucetexam.in
തിരുവനന്തപുരം, എറണാകുളം, തൃശ്ശൂർ, കോഴിക്കോട് സർക്കാർ ലോ കോളേജുകളിൽ എൽഎൽ.എം. ഉണ്ട്. വിവിധ സ്പെഷ്യലൈസേഷനുകൾ (ക്രിമിനൽ ലോ, കോൺസ്റ്റിറ്റ്യൂഷണൽ ലോ, കൊമേഴ്സ്യൽ ലോ, അഡ്മിനിസ്‌ട്രേറ്റീവ് ലോ, ലോ ഓഫ് ടാക്സേഷൻ, ക്രിമിനൽ ലോ ക്രിമിനോളജി ആൻഡ് പിനൊളജി) ലഭ്യമാണ്. കേരള പ്രവേശനപരീക്ഷാ കമ്മിഷണർ നടത്തുന്ന പ്രവേശനപരീക്ഷവഴിയാണ് അഡ്മിഷൻ. http://cee-kerala.org
കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാല (സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസ്). സർവകലാശാലയുടെ കോമൺ അഡ്മിഷൻ ടെസ്റ്റ് (കാറ്റ്) വഴിയാണ് പ്രവേശനം. https://admissions.cusat.ac.in
കേരള (നിയമവകുപ്പ്), മഹാത്മാഗാന്ധി (സ്കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ട്), കോഴിക്കോട് (നിയമ വകുപ്പ്), കണ്ണൂർ (സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസ്) സർവകലാശാല നിയമപഠന വകുപ്പുകൾ. അതതുസർവകലാശാലയുടെ പ്രവേശനപരീക്ഷ അടിസ്ഥാനമാക്കി പ്രവേശനം.
കേരള യൂണിവേഴ്‌സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസ് (കുഫോസ്), മാരിടൈം നിയമത്തിൽ എൽഎൽ.എം. നടത്തുന്നുണ്ട്. സർവകലാശാലയുടെ പ്രവേശനപരീക്ഷ വഴിയാണ് അഡ്മി
No comments:
Post a Comment