ജെ.എൻ.യു.വിൽ ക്ലാസുകൾ ഓഗസ്റ്റ് ഒന്നുമുതൽ
11/05/2020
ന്യൂഡൽഹി: ജവാഹർലാൽ നെഹ്‌റു സർവകലാശാലയിൽ (ജെ.എൻ.യു.) പഠിക്കുന്ന വിദ്യാർഥികളുടെ അടുത്ത സെമസ്റ്റർ ക്ലാസുകൾ ഓഗസ്റ്റ് ഒന്നിനാരംഭിക്കും. ഇതുസംബന്ധിച്ച അധ്യയന കലണ്ടർ സർവകലാശാല പുറത്തിറക്കി.
ജൂലായ് 31-നകം പരീക്ഷകൾ പൂർത്തിയാക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്. അതിനാൽ, ജൂൺ 25-നും 30-നുമിടയിൽ വിദ്യാർഥികൾ കാമ്പസിൽ തിരിച്ചെത്തുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
പുതിയ അധ്യയന കലണ്ടർ താത്കാലികമാണെന്നും അടച്ചിടൽ പിൻവലിക്കുന്നതിന്റെയും യു.ജി.സി.യിൽനിന്ന് ലഭിക്കുന്ന അടുത്ത മാർഗനിർദേശങ്ങളുടെ അടിസ്ഥാനത്തിലും മാറ്റം വന്നേക്കാമെന്നും വൈസ് ചാൻസലർ പറഞ്ഞു.
പുതിയ വിദ്യാർഥികൾക്കുള്ള ക്ലാസുകൾ യു.ജി.സി.യുടെ നിർദേശപ്രകാരം സെപ്റ്റംബറിലായിരിക്കും തുടങ്ങുക. ഗവേഷണ വിദ്യാർഥികൾക്ക് പ്രബന്ധങ്ങൾ സമർപ്പിക്കേണ്ട തീയതി ഡിസംബർ 31-വരെ നീട്ടിയിട്ടുണ്ട്.
No comments:
Post a Comment