Career News

Union Public Service Commission (UPSC) has released the notification for the civil service prelims exam (CSE) 2021. You can apply Online by using the website https://upsconline.nic.in. **

Sunday, 31 May 2020

ടെസ്റ്റ് അഭ്യാസ്01/06/2020

ഡോ. എസ്. രാജൂകൃഷ്ണൻ

മാറ്റിവെച്ച പ്രവേശനപരീക്ഷകളുടെ പുതുക്കിയ തീയതികൾ വന്നുകൊണ്ടിരിക്കുന്നു. ചിലത് ഓൺലൈൻ പരീക്ഷയാണെങ്കിൽ മറ്റുചിലത് ഓഫ്‌ലൈനാണ്‌. എൻ.ടി.എ. ടെസ്റ്റ് പ്രാക്ടീസ് സെന്ററുകൾ പ്രവർത്തിക്കുന്നുമില്ല.

സാഹചര്യം എന്തായാലും പരിശീലനത്തിന്റെ കാര്യത്തിൽ വിട്ടുവീഴ്ചയില്ല. പരമാവധി ചോദ്യങ്ങൾക്ക് ഉത്തരംനൽകി പരിശീലിക്കുക. പരീക്ഷാ പരിശീലനത്തിന് എന്തുചെയ്യും? അതിനിതാ, ഒരു ഉത്തരം - നാഷണൽ ടെസ്റ്റ് അഭ്യാസ്.

വീട്ടിൽ ഇരുന്ന് പഠനം

മത്സരപരീക്ഷകളിൽ പങ്കെടുക്കുന്ന വിദ്യാർഥികൾക്ക് പരിശീലനം നേടാൻ നിർമിതബുദ്ധി അധിഷ്ഠിതമായ മൊബൈൽ ആപ്ലിക്കേഷൻ (ആപ്പ്) ആണ് നാഷണൽ ടെസ്റ്റ് അഭ്യാസ്. നാഷണൽ ടെസ്റ്റിങ് ഏജൻസി നടത്തുന്ന വിവിധ പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്ക് അവരുടെ വീടുകളിൽ ഇരുന്നുകൊണ്ടുതന്നെ, മൊബൈൽ വഴി മോക് ടെസ്റ്റുകളിൽ പങ്കെടുക്കാം. തുടക്കത്തിൽ ജോയന്റ് എൻട്രൻസ് എക്‌സാമിനേഷൻ (ജെ. ഇ.ഇ.) മെയിൻ, നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്) യു.ജി., എന്നിവയുടെ മോക്‌ ടെസ്റ്റുകളാണുള്ളത്‌. ഗൂഗിൾ പ്ലേ സ്റ്റോറിൽനിന്ന് National Test Abhyas ഡൗൺലോഡു ചെയ്യാം. പേര്, മൊബൈൽ നമ്പർ/ഇ-മെയിൽ വിലാസം എന്നിവ നൽകി രജിസ്റ്റർ ചെയ്യണം. പാസ്‌വേഡ്‌ നൽകി അത് കൺഫേം ചെയ്താൽ ഉപയോഗിക്കാൻ ആപ്പ് റെഡി.

പ്രവർത്തനരീതി

ലോഗിൻ ചെയ്യുമ്പോൾ ജെ.ഇ.ഇ. മെയിൻ, നീറ്റ് എന്നിവയുടെ 11 ഫുൾ ടെസ്റ്റുകൾ വീതം ഇപ്പോൾ കാണാൻകഴിയും (പുതിയ ടെസ്റ്റുകൾ ഇതിലേക്ക് കൂട്ടിച്ചേർക്കും. സന്ദേശം വരുമ്പോൾ ആപ്പ് അപ്‌ഡേറ്റ് ചെയ്യണം. ദിവസവും ഒരു പുതിയ മോക് ടെസ്റ്റ് റിലീസ് ചെയ്യുക എന്നതാണ് ലക്ഷ്യം) ഇഷ്ടമുള്ള ടെസ്റ്റ് ഡൗൺലോഡു ചെയ്യാം. ഇങ്ങനെ ചെയ്താൽ ഇന്റർനെറ്റ് ഇല്ലാതെയും ഉപയോഗിക്കാം. ഡൗൺലോഡിങ് കഴിഞ്ഞ് സ്റ്റാർട്ട് ബട്ടൺ ക്ലിക്ക് ചെയ്ത് ടെസ്റ്റ് എടുക്കാം. അപ്പോൾ മൊബൈൽ എയറോപ്ലെയിൻ മോഡിലേക്കു മാറ്റണം. തുടർന്ന് നിർദേശങ്ങളുടെ പേജുകളാണ്. ‘ഐ ആം റെഡി ടു ബിഗിൻ’ ക്ലിക് ചെയ്യുമ്പോൾ ടെസ്റ്റിലേക്കു കടക്കാം. ടെസ്റ്റിനനുസരിച്ച് പരീക്ഷയുടെ വിഷയങ്ങൾ മുകളിൽ കാണാം. ഇഷ്ടമുള്ള വിഷയ ചോദ്യങ്ങളിലേക്കു കടക്കാം. ഓപ്ഷന് ഇടതുവശത്തുള്ള ബട്ടൺ ക്ലിക് ചെയ്ത് ഉത്തരം രേഖപ്പെടുത്താം. പരീക്ഷയ്ക്ക് അവശേഷിക്കുന്ന സമയവും മുകളിൽ കാണാം.

ജെ.ഇ.ഇ. മെയിൻ കംപ്യൂട്ടർ അധിഷ്ഠിതവും നീറ്റ് ഒ.എം.ആർ. പരീക്ഷയുമാണെന്ന് ഓർക്കുക.

No comments:

Post a Comment