Career News

Union Public Service Commission (UPSC) has released the notification for the civil service prelims exam (CSE) 2021. You can apply Online by using the website https://upsconline.nic.in. **

Thursday, 7 May 2020

സെൻട്രൽ യൂണിവേഴ്‌സിറ്റി കോമൺ എൻട്രൻസ് ടെസ്റ്റിന് ഭിന്നശേഷിക്കാർക്ക് സ്‌ക്രൈബിനെ ഉപയോഗിക്കാമോ ?

സെൻട്രൽ യൂണിവേഴ്‌സിറ്റി കോമൺ എൻട്രൻസ് ടെസ്റ്റിന് ഭിന്നശേഷിക്കാർക്ക് സ്‌ക്രൈബിനെ ഉപയോഗിക്കാമോ ?

- ദീപ, കൊച്ചി

എഴുത്തുപരീക്ഷകളിൽ പങ്കെടുക്കുന്ന ഭിന്നശേഷി വിഭാഗക്കാരുടെ പരീക്ഷാനടത്തിപ്പുമായി ബന്ധപ്പെട്ടുള്ള വിശദമായ മാർഗനിർദേശങ്ങൾ കേന്ദ്ര ഭിന്നശേഷി ശാക്തീകരണ വകുപ്പ് 2018 ഓഗസ്റ്റ് 29-ലെ F.No.34-02/2015/DD-III ഓഫീസ് മെമ്മോറണ്ടം വഴി പുറപ്പെടുവിച്ചിട്ടുണ്ട്. റെഗുലർ പരീക്ഷകൾക്കും മത്സര പരീക്ഷകൾക്കും ഇത് ബാധകമാണ്.

2016-ലെ റൈറ്റ്‌സ് ഓഫ് പേഴ്‌സൺസ് വിത്ത് ഡിസെബിലിറ്റീസ് ആക്ട് പ്രകാരം ‘പേഴ്‌സൺ വിത്ത് ബെഞ്ച് മാർക്ക് ഡിസെബിലിറ്റി’ വിഭാഗത്തിൽപ്പെടുന്ന ഏതൊരാൾക്കും വേഗതയുൾപ്പെടെ എഴുതുന്നതിൽ പരിമിതികൾ ഉണ്ടെങ്കിൽ ആ വ്യക്തി താത്‌പര്യപ്പെടുന്ന പക്ഷം സ്‌ക്രൈബ്/റീഡർ/ലാബ് അസിസ്റ്റന്റിന്റെ സൗകര്യം അനുവദിക്കേണ്ടതാണ്. അന്ധതയോ രണ്ടു കൈകളുടെയും ചലന സംബന്ധമായ പരിമിതിയോ, സെറിബ്രൽ പാർസിയോ ഉള്ളവർക്ക് അവർ താത്‌പര്യപ്പെടുന്ന പക്ഷം, ഇവരുടെ സേവനം നൽകണം.

പേഴ്‌സൺ വിത്ത് ബെഞ്ച്മാർക്ക് ഡിസെബിലിറ്റി വിഭാഗത്തിൽപ്പെടുന്ന മറ്റുള്ളവർക്ക്, പരീക്ഷാർഥിക്ക് എഴുതാനുള്ള ശാരീരിക പരിമിതിയുണ്ടെന്നും പരീക്ഷ എഴുതാൻ, സ്‌ക്രൈബിന്റെ സേവനം അനിവാര്യമാണെന്നും സാക്ഷ്യപ്പെടുത്തുന്ന സർക്കാർ ആരോഗ്യ പരിപാലന കേന്ദ്രത്തിലെ ചീഫ് മെഡിക്കൽ ഓഫീസർ/സിവിൽ സർജൻ/മെഡിക്കൽ സൂപ്രണ്ടിന്റെ, ഓഫീസ് മെമ്മോറണ്ടം അപ്പൻഡിക്‌സ്-I പ്രകാരമുള്ള സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ അനുവദിക്കാവുന്നതാണ്. പരീക്ഷാർഥിക്ക് സ്‌ക്രൈബിനെ കണ്ടെത്തുകയോ പരീക്ഷാ ഏജൻസിയോട് സ്‌ക്രൈബിനെ ലഭ്യമാക്കാൻ ആവശ്യപ്പെടുകയോ ചെയ്യാം. രണ്ടായാലും സ്‌ക്രൈബിന്റെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച് ഉത്തരവിലെ വ്യവസ്ഥകൾ പാലിക്കേണ്ടതാണ്. സ്വന്തം സ്‌ക്രൈബ് എങ്കിൽ നിശ്ചിത പെർഫോമ പൂരിപ്പിച്ചുനൽകണം. ഈ സംവിധാനം ഉപയോഗിക്കുന്നവർക്ക് പരീക്ഷയുടെ ഓരോ മണിക്കൂർ ദൈർഘ്യത്തിനും 20 മിനിറ്റിൽ കുറയാത്ത കോമ്പൻസേറ്ററി സമയം അനുവദിക്കും. സ്‌ക്രൈബ് സൗകര്യം ഉപയോഗിക്കാത്ത ഈ വിഭാഗക്കാർക്ക് മൂന്നുമണിക്കൂർ പരീക്ഷയ്ക്ക് കുറഞ്ഞത് ഒരുമണിക്കൂറെങ്കിലും അധികസമയം അനുവദിക്കും. ചില അസിസ്റ്റീവ് ഉപകരണങ്ങൾ ഉപയോഗിക്കാനും വ്യവസ്ഥയുണ്ട്. കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷകളുടെ വ്യവസ്ഥകളും ഉത്തരവിലുണ്ട്. വിശദമായ രേഖ പരിശോധിക്കുക. സെൻട്രൽ യൂണിവേഴ്‌സിറ്റി കോമൺ എൻട്രൻസ് ടെസ്റ്റിനും ഈ വ്യവസ്ഥകൾ ബാധകമാണ്.

https://english.mathrubhumi.com/education/help-desk /ask-expert

No comments:

Post a Comment