ന്യൂഡൽഹി: ഒന്നുമുതൽ പത്തുവരെ ക്ലാസുകളിലെ വിദ്യാർഥികൾക്ക് കലാസംയോജിത പ്രോജക്ട് നിർദേശിച്ച് സി.ബി.എസ്.ഇ.
ഒമ്പത്, പത്ത് ക്ലാസുകളിലെ വിദ്യാർഥികൾ നിർബന്ധമായും ഓരോ വിഷയത്തിലും ദൃശ്യ, സ്റ്റേജിന കലാരൂപങ്ങളുമായി സംയോജിപ്പിച്ച് പ്രോജക്ടുകൾ ചെയ്യണം. ഒന്നുമുതൽ എട്ടുവരെ ക്ലാസുകൾക്ക് ഇത് നിർബന്ധമല്ല. എന്നാൽ, അധ്യയനവർഷം എല്ലാ വിഷയങ്ങൾക്കുമായി ഒരു പ്രോജക്ട് എങ്കിലും ചെയ്യാൻ ഈ ക്ലാസുകളിലെ വിദ്യാർഥികളെ പ്രോത്സാഹിപ്പിക്കണമെന്നും സ്കൂൾ അധികൃതർക്ക് അയച്ച കത്തിൽ സി.ബി.എസ്.ഇ. നിർദേശിച്ചു. പഠനം ആനന്ദപ്രദമാക്കാനും ഇന്ത്യയുടെ കലാസാംസ്കാരിക പാരമ്പര്യത്തെക്കുറിച്ച് വിദ്യാർഥികളെ ബോധവാന്മാരാക്കാനും കലാസംയോജിത പഠനം സഹായിക്കുമെന്ന് സി.ബി.എസ്.ഇ. പറയുന്നു. ഏകഭാരതം ശ്രേഷ്ഠഭാരതം പദ്ധതിയിൽ ഓരോ സംസ്ഥാനത്തിനും പങ്കാളിത്ത സംസ്ഥാനങ്ങളെ നിശ്ചയിച്ചിട്ടുണ്ട്. കലാസംയോജിത പ്രോജക്ടുകളിൽ ഒന്ന് പങ്കാളിത്ത കലാരൂപങ്ങളുമായി ബന്ധപ്പെടുത്തിയുള്ളതാകണം. കേരളത്തിന്റെ പങ്കാളി ഹിമാചൽപ്രദേശാണ്. കേരളത്തിലെ വിദ്യാർഥികളുടെ ഒരു പ്രോജക്ട് ഹിമാചൽപ്രദേശിലെ ഏതെങ്കിലും കലാരൂപവുമായി ബന്ധപ്പെടുത്തിയുള്ളതായിരിക്കണം. പ്രോജക്ടുകൾ ഇന്റേണൽ വിലയിരുത്തലിന് പരിഗണിക്കും.
മാതാപിതാക്കൾക്കു സാമ്പത്തിക ബാധ്യതയില്ലാതെ പരിസ്ഥിതിസൗഹൃദമായ പ്രാദേശിക വിഭവങ്ങളാണ് പ്രോജക്ടിന് ഉപയോഗിക്കേണ്ടത്.
No comments:
Post a Comment