Career News

Union Public Service Commission (UPSC) has released the notification for the civil service prelims exam (CSE) 2021. You can apply Online by using the website https://upsconline.nic.in. **

Wednesday, 6 May 2020

സി.ബി.എസ്.ഇ. ബോർഡ് പരീക്ഷാതീയതി രണ്ടുദിവസത്തിനകം

സി.ബി.എസ്.ഇ. ബോർഡ് പരീക്ഷാതീയതി രണ്ടുദിവസത്തിനകം

അടുത്ത അധ്യയനവർഷം സിലബസ് ചുരുക്കും

ന്യൂഡൽഹി: സി.ബി.എസ്.ഇ. ബോർഡ് പരീക്ഷകളുടെ തീയതി രണ്ടുദിവസത്തിനകം പ്രഖ്യാപിക്കുമെന്ന് മാനവശേഷി മന്ത്രി രമേഷ് പൊഖ്രിയാൽ വിദ്യാർഥികളുമായുള്ള സംവാദത്തിൽ അറിയിച്ചു.

പന്ത്രണ്ടാം ക്ലാസിൽ 12 വിഷയങ്ങളിൽ പരീക്ഷ നടക്കും. ദേശീയ പൗരത്വ ഭേദഗതിക്കെതിരേയുള്ള പ്രക്ഷോഭത്തെത്തുടർന്ന് നേരത്തേ സ്കൂളുകൾ അടച്ചതിനാൽ വടക്കുകിഴക്കൻ ഡൽഹിയിലെ സ്കൂളുകളിലെ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ വിദ്യാർഥികൾക്ക് 29 വിഷയങ്ങളിൽ പരീക്ഷ നടക്കും.

വരുന്ന അധ്യയനവർഷത്തെ സ്കൂൾ സിലബസ് വെട്ടിക്കുറയ്ക്കും. അടച്ചിടൽമൂലം ക്ലാസുകൾ നഷ്ടമായതും വിദ്യാർഥികളുടെ മേലുള്ള സമ്മർദവും കണക്കിലെടുത്താണ് സിലബസ് ചുരുക്കുന്നതെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനങ്ങളോടും ബോർഡ് സിലബസ് ചുരുക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്.

കുട്ടികളെ സമ്മർദത്തിലാക്കരുതെന്നും ഈ പ്രതിസന്ധിയെ അതിജീവിക്കാൻ അവരെ സഹായിക്കണമെന്നും മന്ത്രി മാതാപിതാക്കളോട് അഭ്യർഥിച്ചു. വിദ്യാർഥികൾക്ക് വീട്ടിൽ ഇരുന്ന് ഡിജിറ്റൽ മാർഗങ്ങളിലൂടെ പഠിക്കാനാകും. സ്വയം, ദീക്ഷ പോർട്ടലുകളിൽ വിവിധ പരീക്ഷകൾക്ക് തയ്യാറെടുക്കാനുള്ള കണ്ടന്റുകൾ ലഭ്യമാണ്. ഇന്റർനെറ്റ് സൗകര്യമില്ലാത്ത സ്ഥലങ്ങളിലെ കുട്ടികൾക്ക് സ്വയംപ്രഭ ചാനൽ ഡി.ടി.എച്ച്. വഴി ദൂരദർശൻ, ടാറ്റാ സ്‌കൈ, എയർടെൽ ടി.വി. തുടങ്ങിയവയിൽ ലഭ്യമാണ്.

എൻ.സി.ഇ.ആർ.ടി. പുസ്തകങ്ങൾ ലഭിക്കുന്നില്ലെന്ന ഒരു വിദ്യാർഥിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ അക്കാര്യം പരിശോധിക്കാമെന്ന് മന്ത്രി പറഞ്ഞു. ഒരു വിദ്യാർഥിക്കും പുസ്തകം ലഭിക്കാതെ വരരുതെന്ന് എൻ.സി.ഇ.ആർ.ടി., സി.ബി.എസ്.ഇ. അധികൃതർക്ക് നിർദേശം നൽകിയിട്ടുണ്ട്.

കോളേജുകളിലെ പരീക്ഷ ജൂലായ് ഒന്നുമുതൽ നടത്തണമെന്നാണ് യു.ജി.സി.യുടെ നിർദേശം. ജൂലായ് അവസാനത്തോടെ പരീക്ഷാഫലം പ്രഖ്യാപിക്കാനായാൽ ഓഗസ്റ്റിൽ പുതിയ സെഷൻ ആരംഭിക്കാനാകും. ഓരോ പ്രദേശത്തെയും സാഹചര്യങ്ങൾ വിലയിരുത്തിവേണം പരീക്ഷ നടത്താൻ. ജൂലായിലും സ്ഥിതിഗതികൾക്ക് മാറ്റമുണ്ടായില്ലെങ്കിൽ മുൻ പരീക്ഷകളുടെയും ഇന്റേണൽ പരീക്ഷയുടെയും അടിസ്ഥാനത്തിൽ വിദ്യാർഥികൾക്ക് സ്ഥാനക്കയറ്റം നൽകണം. ഐ.ഐ.ടി., ഐ.ഐ.ഐ.ടി., എൻ.ഐ.ടി. എന്നീ സ്ഥാപനങ്ങളിൽ 2020-21 അധ്യയനവർഷം ഫീസ് വർധിപ്പിക്കില്ലെന്നും മന്ത്രി പറഞ്ഞു.

No comments:

Post a Comment