:ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലിവർ ആൻഡ് ബൈലിയറി സയൻസസ് - ന്യൂഡൽഹി നടത്തുന്ന എം.എസ്‌സി. നഴ്‌സിങ് പ്രോഗ്രാമിലെ പ്രവേശനത്തിന് അപേക്ഷിക്കാം.
അപേക്ഷാർഥി ബി.എസ്‌സി./ബി.എസ്‌സി. (ഓണേഴ്‌സ്) നഴ്‌സിങ്/പോസ്റ്റ് ബേസിക് ബി.എസ്‌സി. നഴ്‌സിങ് 50 ശതമാനം മാർക്കോടെ ജയിച്ചിരിക്കണം. രജിസ്‌ട്രേഡ് നഴ്‌സ് ആൻഡ് രജിസ്‌ട്രേഡ് മിഡ് വൈഫ് ആയിരിക്കണം. അല്ലെങ്കിൽ സംസ്ഥാന നഴ്‌സിങ് കൗൺസിലിന്റെ തത്തുല്യ രജിസ്‌ട്രേഷൻ വേണം.
ബേസിക് ബി.എസ്‌സി. നഴ്‌സിങ്ങിനുശേഷം/പോസ്റ്റ് ബേസിക് ബി.എസ്‌സി. നഴ്‌സിങ്ങിന് മുമ്പോ ശേഷമോ, ഒരുവർഷത്തെ പ്രവൃത്തിപരിചയം വേണം. പരിചയം ഒരു ടീച്ചിങ് ഹോസ്പിറ്റൽ/കോളേജ്/സ്കൂൾ ഓഫ് നഴ്‌സിങ്/കമ്യൂണിറ്റി ഹെൽത്ത് പ്രോഗ്രാം/100 കിടക്കകളുള്ള ആശുപത്രി എന്നിവയിലൊന്നിലാകണം.
യോഗ്യതാപരീക്ഷാമാർക്ക്, സെലക്‌ഷൻ ടെസ്റ്റ്, ഇന്റർവ്യൂ എന്നിവ അടിസ്ഥാനമാക്കിയാകും തിരഞ്ഞെടുപ്പ്. ഒന്നരമണിക്കൂർ ദൈർഘ്യമുള്ള പ്രവേശനപരീക്ഷ ജൂൺ 15-ന് നടത്തും. ബി.എസ്‌സി. നഴ്‌സിങ്ങുമായി ബന്ധപ്പെട്ട ഒരു മാർക്കിന്റെ 75 മൾട്ടിപ്പിൾ ചോയ്‌സ് ചോദ്യങ്ങൾ പരീക്ഷയ്ക്കുണ്ടാകും. നെഗറ്റീവ് മാർക്കിങ് ഇല്ല. ഷോർട്ട്‌ലിസ്റ്റ് ചെയ്യപ്പെടുന്നവരെ പേഴ്‌സണൽ അസസ്‌മെന്റിനു വിളിക്കും. ഇതിന് പരമാവധി 25 മാർക്കുണ്ടാകും.
അപേക്ഷ www.ilbs.in വഴി ജൂൺ ഏഴിന് വൈകീട്ട് അഞ്ചുവരെ നൽകാം.
No comments:
Post a Comment