:വിദ്യാഭ്യാസരംഗത്തെ നയരൂപവത്കരണം, ആസൂത്രണം, ഭരണം എന്നീ മേഖലകളിൽ ഗവേഷണം, കാര്യക്ഷമതാ പരിപോഷണം എന്നിവയിൽ ഏർപ്പെട്ടിരിക്കുന്ന ന്യൂഡൽഹിയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജ്യുക്കേഷണൽ പ്ലാനിങ് ആൻഡ് അഡ്മിനിസ്ട്രേഷൻ (എൻ.ഐ.ഇ.പി.എ.), വിവിധ ഗവേഷണ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
പിഎച്ച്.ഡി. (ഫുൾ ടൈം/പാർട് ടൈം), ഇന്റഗ്രേറ്റഡ് എം.ഫിൽ. - പിഎച്ച്.ഡി. പ്രോഗ്രാമുകളിലേക്കാണ് പ്രവേശനം.
എല്ലാ പ്രോഗ്രാമുകൾക്കും അപേക്ഷകർക്ക് 55 ശതമാനം മാർക്ക്/തത്തുല്യ ഗ്രേഡോടെ, സോഷ്യൽ സയൻസസിലോ അനുബന്ധ മേഖലകളിലെയോ മാസ്റ്റേഴ്സ് ബിരുദം വേണം. അധ്യാപന പരിചയമോ, വിദ്യാഭ്യാസ നയരൂപവത്കരണം, ആസൂത്രണം, ഭരണം എന്നീ മേഖലകളിൽ പ്രവർത്തന പരിചയമോ ഉള്ള, മറ്റ് വിഷയങ്ങളിൽ മാസ്റ്റേഴ്സ് ബിരുദം ഉള്ളവരെയും പരിഗണിക്കും.
പിഎച്ച്.ഡി.പ്രോഗ്രാം പ്രവേശനം തേടുന്നവർക്ക് വിദ്യാഭ്യാസ ആസൂത്രണം, ഭരണനിർവഹണം എന്നീ മേഖലകളുമായി ബന്ധപ്പെട്ട വിഷയത്തിൽ എം.ഫിൽ ഉണ്ടായിരിക്കണം.
ഈ യോഗ്യതകൾ കൂടാതെ സ്ഥിരം ജോലിയുള്ള, ഈ മേഖലയിൽ കുറഞ്ഞത് അഞ്ചുവർഷത്തെ പ്രവൃത്തിപരിചയമെങ്കിലും ഉള്ള സീനിയർലവൽ സ്ഥാനം വഹിക്കുന്നവർക്ക്, പാർട് ടൈം പിഎച്ച്.ഡി. പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം. അവസാന തീയതി മേയ് 28.
വിവരങ്ങൾക്ക്: www.niepa.ac.in/adm_form.aspx
No comments:
Post a Comment