:പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എജ്യുക്കേഷൻ ആൻഡ് റിസർച്ച് (പി.ജി.ഐ.എം.ഇ.ആർ), ചണ്ഡീഗഢ് വിവിധ മാസ്റ്റർ ഓഫ് സയൻസ് (എം.എസ്‌സി.), എം.എസ്‌സി. മെഡിക്കൽ ലബോറട്ടറി ടെക്നോളജി (എം.എൽ.ടി.) പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷിക്കാം.
ബയോകെമിസ്ട്രി, മെഡിക്കൽ ബയോടെക്നോളജി, ഫാർമക്കോളജി, റസ്പിരേറ്ററി കെയർ, അനാട്ടമി, മെഡിക്കൽ ബയോഫിസിക്സ് എന്നിവയിലാണ് ഓപ്പൺ വിഭാഗ എം.എസ്‌സിയുള്ളത്. സ്പോൺസേഡ് വിഭാഗത്തിൽ റസ്പിരേറ്ററി കെയർ, അനസ്തേഷ്യാ എന്നിവയിലെ എം.എസ്‌സി. ലഭ്യമാണ്. ട്രാൻസ്ഫ്യൂഷൻ മെഡിസിനിൽ എം.എസ്‌സി. (എം.എൽ.ടി.) പ്രോഗ്രാമിൽ പൊതു, സ്പോൺസേഡ് വിഭാഗങ്ങൾക്ക് സീറ്റുണ്ട്.
എം.ബി.ബി.എസ്., ബി.ഡി.എസ്., ബി.വി.എസ്‌സി., ബി.ഫാം., ബി.എസ്‌സി. നഴ്സിങ്, ബി.പി.ടി., ബി.എസ്‌സി. (എം.എൽ.ടി.), ബി.എസ്‌സി. (അനാട്ടമി-ഫിസിയോളജി-ബയോകെമിസ്ട്രി മൂന്നും), ബി.എസ്‌സി. ലൈഫ്/ബയോളജിക്കൽ സയൻസസ് (ഏതു വിഷയവും), എം.എസ്‌സി. ഫിസിക്കൽ ആന്ത്രോപ്പോളജി, സുവോളജി, ഹ്യൂമൺ ബയോളജി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.
മറ്റ് സവിശേഷമേഖലകളിലെ എം.എസ്‌സി. (എം.എൽ.ടി.) പ്രോഗ്രാമുകളും സ്പോൺസേഡ്/ഡെപ്യൂട്ടഡ് വിഭാഗത്തിനുണ്ട്. ഓൺലൈൻ കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ ജൂൺ 14-ന് നടത്തും. അപേക്ഷ മേയ് 16 വരെ www.pgimer.edu.in വഴി നൽകാം.
No comments:
Post a Comment