:നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കൺസ്ട്രക്‌ഷൻ മാനേജ്‌മെന്റ് ആൻഡ് റിസർച്ച് (നിക്മർ) വിവിധ പി.ജി. പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷിക്കാം. നിർമാണ, അനുബന്ധ മേഖലകളിലെ പരിശീലനം, മാനേജ്‌മെന്റ്, ഗവേഷണം എന്നിവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന സ്ഥാപനമാണ് നിക്മർ. ഹൈദരാബാദ്, ഗോവ, ഡൽഹി, പുണെ കാമ്പസുകളിലായാണ് വിവിധ പ്രോഗ്രാമുകൾ നടത്തുന്നത്.
• രണ്ടുവർഷ പി.ജി. പ്രോഗ്രാമുകൾ: (i) അഡ്വാൻസ്ഡ് കൺസ്ട്രക്‌ഷൻ മാനേജ്‌മെന്റ് (ii) പ്രോജക്ട് എൻജിനിയറിങ് ആൻഡ് മാനേജ്‌മെന്റ് (iii) റിയൽ എസ്റ്റേറ്റ് ആൻഡ് അർബൻ ഇൻഫ്രാസ്ട്രക്ചർ മാനേജ്‌മെന്റ് (iv) ഇൻഫ്രാസ്ട്രക്ചർ ഫിനാൻസ്, ഡെവലപ്‌മെന്റ് ആൻഡ് മാനേജ്‌മെന്റ് (v) കോണ്ടമ്പററി സ്മാർട്ട്‌സിറ്റി ഡെവലപ്‌മെന്റ് ആൻഡ് മാനേജ്‌മെന്റ്. യോഗ്യത: ഏതെങ്കിലും എൻജിനിയറിങ് ബ്രാഞ്ചിൽ ബിരുദമുള്ളവർ, ആർക്കിടെക്ചർ, പ്ലാനിങ് ബിരുദധാരികൾ ഏതെങ്കിലും വിഷയത്തിൽ ബിരുദമുള്ളവർ എന്നിവർക്ക് അപേക്ഷിക്കാം.
• ഒരുവർഷത്തെ പി.ജി. പ്രോഗ്രാമുകൾ: (i) മാനേജ്‌മെന്റ് ഓഫ് ഫാമിലി ഓൺഡ് കൺസ്ട്രക്‌ഷൻ ബിസിനസ് -ഏതെങ്കിലുംവിഷയത്തിൽ ബിരുദമുള്ള, നിർമാണ ബിസിനസുള്ള കുടുംബത്തിൽനിന്നുമുള്ളവർക്ക് അപേക്ഷിക്കാം (ii) ഹെൽത്ത് സേഫ്റ്റി ആൻഡ് എൻവയോൺമെന്റ് മാനേജ്‌മെന്റ് -ഏതെങ്കിലും എൻജിനിയറിങ് ബ്രാഞ്ചിൽ ബിരുദമുള്ളവർ/ഏതെങ്കിലും ബ്രാഞ്ചിൽ എൻജിനിയറിങ് ഡിപ്ലോമയും നാലു വർഷത്തെ പ്രവൃത്തിപരിചയവും ഉള്ളവർ എന്നിവർക്ക് അപേക്ഷിക്കാം.
എല്ലാ പ്രോഗ്രാമുകളിലെയും പ്രവേശനത്തിന് യോഗ്യതാപ്രോഗ്രാമിൽ 50 ശതമാനം മാർക്കുവേണം. അപേക്ഷ www.nicmar.ac.in വഴി മേയ് 31 വരെ നൽകാം. യോഗ്യതാപരീക്ഷയുടെ അന്തിമഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം.
No comments:
Post a Comment