Career News

Union Public Service Commission (UPSC) has released the notification for the civil service prelims exam (CSE) 2021. You can apply Online by using the website https://upsconline.nic.in. **

Sunday, 17 May 2020

പൈത്തൺ പ്രോഗ്രാമിങ് ലാംഗ്വേജ്, മെഷീൻ ലേണിങ്: ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്‌സ്

പൈത്തൺ പ്രോഗ്രാമിങ് ലാംഗ്വേജ്, മെഷീൻ ലേണിങ്: ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്‌സ്
 

:കേരള സർക്കാർ സ്വതന്ത്രസോഫ്റ്റ്‌വേർ നോഡൽ ഏജൻസിയായ അന്താരാഷ്ട്ര സ്വതന്ത്ര സോഫ്റ്റ്‌വേർ കേന്ദ്രം (ഐസിഫോസ്)-തിരുവനന്തപുരം, സംഘടിപ്പിക്കുന്ന ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്‌സുകൾ മേയ് 21 മുതൽ ആരംഭിക്കും.

അധ്യാപകർക്കും വിദ്യാർഥികൾക്കും

പൈത്തൺ പ്രോഗ്രാമിങ് ലാംഗ്വേജ്, മെഷീൻ ലേണിങ് എന്നീ കോഴ്‌സുകളാണ് നടക്കുക. അധ്യാപകർക്കും വിദ്യാർഥികൾക്കും പ്രയോജനകരമായ രീതിയിലാണ് കോഴ്‌സിന്റെ സിലബസ് ഒരുക്കിയിരിക്കുന്നത്.

ക്ലാസുകൾ

മൂഡിൽ (Moodle) സൗകര്യമുപയോഗിച്ച് അധ്യാപകരും പഠിതാക്കളും നേരിട്ട് സംവദിക്കുന്ന രീതിയിലാണ് പഠനം. ദിവസം മൂന്നുമണിക്കൂർവീതം ഏഴു ദിവസമായിരിക്കും കോഴ്‌സിന്റെ ദൈർഘ്യം. പൈത്തൺ കോഴ്‌സിന്റെ ക്ലാസുകൾ രാവിലെ 10 മുതൽ ഒന്നുവരെയും മെഷീൻ ലേണിങ് കോഴ്‌സിന്റെ ക്ലാസുകൾ ഉച്ചയ്ക്കുശേഷം രണ്ടുമുതൽ അഞ്ചുവരെയാകും. മൊബൈൽ ആപ്പ് വഴിയും ക്ലാസിൽ പങ്കെടുക്കാനുള്ള അവസരമുണ്ടാവും.

സർട്ടിഫിക്കറ്റ്

പരിശീലനത്തിനുശേഷം ഓൺലൈൻ പരീക്ഷയും പ്രോജക്ട് അവതരണവും വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റ് നൽകും.

രജിസ്‌ട്രേഷൻ

മുപ്പത് പേരടങ്ങുന്നതാണ് ഒരു ബാച്ച്. രജിസ്‌ട്രേഷൻ അനുസരിച്ച് ഒന്നിലധികം ബാച്ചുകൾക്കുള്ള സൗകര്യമുണ്ടാവും. സംസ്ഥാനത്ത് ആദ്യമായാണ് പൂർണമായും ഓൺലൈൻ സംവിധാനത്തിലൂടെ സ്വതന്ത്രസോഫ്റ്റ്‌വേർ അധിഷ്ഠിതമായ ക്ലാസും പരീക്ഷയും പ്രോജക്ട് മൂല്യനിർണയവും നടത്തി സർട്ടിഫിക്കറ്റ് വിതരണം ചെയ്യുന്നത്. https://icfoss.in/events/upcoming വഴി അപേക്ഷ നൽകാം. അവസാന തീയതി മേയ് 20. വിവരങ്ങൾക്ക്: 7356610110

No comments:

Post a Comment