:സി.എസ്.ഐ.ആർ. -ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്സ് ആൻഡ് ഇന്റഗ്രേറ്റീവ് ബയോളജി (ന്യൂഡൽഹി), മോഡേൺ ബയോളജിയിലെ വിവിധമേഖലകളിലെ ഗവേഷണത്തിന് അവസരം ഒരുക്കുന്നു.
ജീനോമിക്സ് ആൻഡ് മോളിക്യുലാർ മെഡിസിൻ, ജീനോമിക് ഇൻഫർമാറ്റിക്സ് ആൻഡ് സ്ട്രക്ചറൽ ബയോളജി, കെമിക്കൽ ആൻഡ് സിസ്റ്റംസ് ബയോളജി, റസ്പിറേറ്ററി ഡിസീസ് ബയോളജി, എൻവയോൺമെന്റൽ ബയോടെക്‌നോളജി എന്നീ സവിശേഷമേഖലകളിലാണ് അവസരം
യോഗ്യത: ബയോളജിയിൽ താത്‌പര്യമുള്ള, ലൈഫ് സയൻസസ്/ബയോടെക്‌നോളജി/കെമിസ്ട്രി/ ഫിസിക്സ്/മാത്തമാറ്റിക്സ്/കംപ്യൂട്ടർ സയൻസ്/ അനുബന്ധമേഖലയിലെ ഏതെങ്കിലും വിഷയത്തിൽ എം.എസ്‌സി., എം.ടെക്‌്, ബയോളജിക്കൽ സയൻസസിലോ അനുബന്ധ ബ്രാഞ്ചുകളിലോ ബി.ടെക്./ബി.ഇ., ബി.ഫാം., എം.ഫാം., എം.ബി.ബി.എസ്. യോഗ്യതാ പ്രോഗ്രാമിലും 12-ാം ക്ലാസ് പരീക്ഷയിലും 60 ശതമാനം മാർക്ക്/തത്തുല്യ സി.ജി.പി.എ. വേണം. യോഗ്യതാപരീക്ഷാഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം.
ആദ്യം http://acsir.res.in-ൽ രജിസ്റ്റർചെയ്ത് www.igib.res.in വഴി അപേക്ഷ നൽകണം. അവസാനതീയതി: മേയ് 28.
No comments:
Post a Comment