Career News

Union Public Service Commission (UPSC) has released the notification for the civil service prelims exam (CSE) 2021. You can apply Online by using the website https://upsconline.nic.in. **

Tuesday, 12 May 2020

ബി.എ. ഹിസ്റ്ററ്റി കഴിഞ്ഞു. സർക്കാർസ്കൂളിൽ ടീച്ചറാകാൻ എന്താണ് ചെയ്യേണ്ടത് ?

ബി.എ. ഹിസ്റ്ററ്റി കഴിഞ്ഞു. സർക്കാർസ്കൂളിൽ ടീച്ചറാകാൻ എന്താണ് ചെയ്യേണ്ടത് ?

-ഷഹനാസ്, കണ്ണൂർ

താങ്കളുടെ മേഖലയുമായി ബന്ധപ്പെട്ട് കേരളത്തിൽ ഹൈസ്കൂൾ അധ്യാപകനാകാൻവേണ്ട അടിസ്ഥാന വിദ്യാഭ്യാസയോഗ്യത, ബി.എ. ബിരുദവും ബി.എഡ്. (ബാച്ചിലർ ഓഫ് എജ്യുക്കേഷൻ) ബിരുദവുമാണ്. കൂടാതെ കേരള ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് (കെ.ടെറ്റ്) യോഗ്യതയും വേണം.

ബി.എ. കഴിഞ്ഞതിനാൽ അടുത്തതായി ബി.എഡ്. എടുക്കുക. ട്രെയിനിങ് കോളേജുകൾ (ഗവൺമെന്റ്/എയ്ഡഡ്/സ്വാശ്രയം, യൂണിവേഴ്‌സിറ്റി സെന്ററുകൾ) വഴി നടത്തുന്ന രണ്ടുവർഷ കോഴ്‌സാണ്. ബി.എഡ്.. ഹിസ്റ്ററി ബി.എ. ഉള്ളവർക്ക് സോഷ്യൽ സയൻസ് ബി.എഡിന് അപേക്ഷിക്കാം. ഡിഗ്രിക്ക് നിശ്ചിതമാർക്ക് വേണം. സാധാരണഗതിയിൽ യൂണിവേഴ്‌സിറ്റികളാണ് അപേക്ഷ ക്ഷണിച്ച് അഡ്മിഷൻ നടത്തുന്നത്.

ബി.എ.ബി.എഡ.് യോഗ്യത കൂടാതെ കേരള ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് (കെ.ടെറ്റ.്) യോഗ്യതകൂടി നേടേണ്ടതുണ്ട്. ഇതിൽ, കാറ്റഗറി III യോഗ്യതയാണ് നേടേണ്ടത്. കേരളത്തിലെ കമ്മിഷണർ ഫോർ ഗവൺമെന്റ് എക്സാമിനേഷൻസ് (പരീക്ഷാഭവൻ) ആണ് ഈ പരീക്ഷ നടത്തുന്നത്. ബി.എഡ്, 3/4 സെമസ്റ്ററിൽ പഠിക്കുന്നവർക്കും കെ.ടെറ്റിന് അപേക്ഷിക്കാം.

ഈ യോഗ്യതകളെല്ലാം നേടിക്കഴിഞ്ഞാൽ ഹൈസ്കൂൾ അസിസ്റ്റന്റ് (എച്ച്.എസ്.എ.) നിയമനത്തിന് നിങ്ങൾക്ക് അർഹത ലഭിക്കും. സർക്കാർസ്കൂൾ നിയമനത്തിന് കേരള പബ്ലിക് സർവീസ് കമ്മിഷൻ വിജ്ഞാപനം വരുന്നമുറയ്ക്ക് അപേക്ഷിച്ച് പ്രക്രിയയിൽ പങ്കെടുക്കാം. ബി.എ. ബി.എഡ്‌., കെ.ടെറ്റ് കാറ്റഗറി III യോഗ്യതകൾ നേടിയാൽ യു.പി. സ്കൂൾ ടീച്ചർ തസ്തികയ്ക്കും അപേക്ഷിക്കാം.

ഹയർസെൻഡറി സ്കൂൾ ടീച്ചർ ആകാൻ എം.എ. എടുക്കണം. ഒപ്പം ബി.എഡ്., സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് (സെറ്റ്) യോഗ്യതകളും വേണം.

QA Mathrbhoomi

No comments:

Post a Comment