ഗവേഷണത്തിൽ മികച്ച കരിയർ രൂപപ്പെടുത്താൻ ആഗ്രഹിക്കുന്നവർക്ക് സിങ്കപ്പൂർ ഇന്റർനാഷണൽ ഗ്രാജ്വേറ്റ് അവാർഡിന് അപേക്ഷിക്കാം.
ട്യൂഷൻ ഫീസിളവ്, പ്രതിമാസ സ്റ്റൈപ്പൻഡ്, എയർ ഗ്രാന്റ് എന്നിവയെല്ലാം അനുവദിക്കുന്ന നാലു വർഷത്തെക്കാണ് ഗവേഷണത്തിന് സഹായം ലഭിക്കുക. പ്രതിമാസ സ്റ്റൈപ്പൻഡ് 2000 സിങ്കപ്പൂർ ഡോളർ (ഏകദേശം 1,06,500 രൂപ).
ഏജൻസി ഫോർ സയൻസ് ടെക്നോളജി ആൻഡ് റിസർച്ച്, നന്യാംങ് ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി, നാഷണൽ യൂണിവേഴ്സിറ്റി ഓഫ് സിങ്കപ്പൂർ, യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജി ആൻഡ് ഡിസൈൻ എന്നിവ സംയുക്തമായി നടപ്പാക്കുന്ന പദ്ധതിയാണിത്.
ഇതിൽ ഏതെങ്കിലും ഒരു കേന്ദ്രത്തിൽകൂടി നടത്തേണ്ട ഗവേഷണത്തിലൂടെ മികച്ച കരിയർ രൂപപ്പെടുത്താം. ബയോമെഡിക്കൽ സയൻസസ്, ഫിസിക്കൽ സയൻസ് ആൻഡ് എൻജിനിയറിങ് എന്നീ മേഖലകളിൽ ഗവേഷണം നടത്താം.
2021 ജനുവരിയിലെ സെഷനിലേക്കുള്ള അപേക്ഷ ജൂൺ ഒന്നുവരെ www.a-star.edu.sg/ ൽ, സ്കോളർഷിപ്‌സ് > പിഎച്ച്.ഡി. > എസ്.ഐ.എൻ.ജി.എ. ലിങ്ക് വഴി നൽകാം.
No comments:
Post a Comment