Career News

Union Public Service Commission (UPSC) has released the notification for the civil service prelims exam (CSE) 2021. You can apply Online by using the website https://upsconline.nic.in. **

Tuesday, 12 May 2020

തുഞ്ചത്തെഴുത്തച്ഛൻ മലയാളസർവകലാശാലബിരുദാനന്തര ബിരുദ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം

തുഞ്ചത്തെഴുത്തച്ഛൻ മലയാളസർവകലാശാലബിരുദാനന്തര ബിരുദ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം
 

:തുഞ്ചത്തെഴുത്തച്ഛൻ മലയാളസർവകലാശാല ബിരുദാനന്തരബിരുദ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എം.എ. ഭാഷാശാസ്ത്രം, എം.എ. മലയാളം (സാഹിത്യപഠനം), എം.എ. മലയാളം (സാഹിത്യരചന), എം.എ. മലയാളം (സംസ്കാരപൈതൃക പഠനം), എം.എ. ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ, എം.എ./എം.എസ്‌സി. പരിസ്ഥിതിപഠനം, എം.എ. വികസനപഠനം (തദ്ദേശവികസനം), എം.എ. ചരിത്രം, എം.എ. സാമൂഹ്യശാസ്ത്രം (സോഷ്യോളജി), എം.എ. ചലച്ചിത്രപഠനം എന്നീ കോഴ്‌സുകളിലേക്കാണ് പ്രവേശനം.

യോഗ്യത

ഓരോ കോഴ്‌സിലും പരമാവധി 20 പേർക്കാണ് പ്രവേശനം നൽകുക. അംഗീകൃത സർവകലാശാലയിൽനിന്ന്‌ നേടിയ ബി.എ./ ബി.എസ്‌സി./ ബി.കോം. ബിരുദമാണ് യോഗ്യത. എന്നാൽ, എം.എസ്‌സി. പരിസ്ഥിതിപഠന കോഴ്‌സിന് പ്ലസ്ടു തലത്തിൽ സയൻസ് ഐച്ഛിക വിഷയമായി പഠിച്ചിട്ടുള്ള ഏതു ബിരുദധാരികൾക്കും ബിരുദപരീക്ഷ എഴുതി ഫലം പ്രതീക്ഷിക്കുന്നവർക്കും അപേക്ഷിക്കാം.

പ്രവേശനപരീക്ഷ

ഓരോ കോഴ്‌സിനും അഭിരുചി നിർണയിക്കുന്ന പ്രവേശനപരീക്ഷയുണ്ട്. ഒരാൾക്ക് പരമാവധി മൂന്ന് കോഴ്‌സുകൾക്ക് പ്രവേശനപരീക്ഷ എഴുതാം. സാഹിത്യരചനാ കോഴ്‌സിന് അപേക്ഷിക്കുന്നവർ അഞ്ചുപുറത്തിൽ കവിയാത്ത അവരുടെ ഏതെങ്കിലും രചന (ഒരു കഥ/രണ്ട് കവിത/നിരൂപണം) നിർബന്ധമായും അഭിരുചിപരീക്ഷാ സമയത്ത് കൊണ്ടുവരുകയും പരീക്ഷയുടെ ഉത്തരക്കടലാസിനൊപ്പം സമർപ്പിക്കുകയും വേണം (രചനയിൽ പേര് എഴുതാൻ പാടില്ല).

പരീക്ഷാകേന്ദ്രം തിരൂർ ആയിരിക്കും. പ്രവേശനപരീക്ഷ ജൂൺ ആറിന് നടക്കും. പരീക്ഷാകേന്ദ്രം, തീയതി എന്നിവയിൽ മാറ്റം വരുത്തുകയാണെങ്കിൽ അറിയിക്കും.

അപേക്ഷ

അപേക്ഷകൾ ഓൺലൈനായും തപാൽ വഴിയും സർവകലാശാലയിൽ നേരിട്ട് ഫീസടച്ചും നൽകാം. അവസാന തീയതി: മേയ് 26. വിവരങ്ങൾക്ക്: www.malayalamuniversity.edu.in

No comments:

Post a Comment