കോട്ടയ്ക്കൽ: ജൂലായ് 26-ന് നടക്കുന്ന നീറ്റ് മെഡിക്കൽ എൻട്രൻസ് പരീക്ഷയ്ക്കായുള്ള സയൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഓൺലൈൻ പരിശീലനക്ളാസുകൾ മേയ് ഒൻപതിന് ആരംഭിക്കും. പ്ളസ് ടു ട്യൂഷൻ, പ്ളസ്ടു റസിഡൻഷ്യൽ ക്ളാസുകളിലേക്ക് റഗുലർ ക്ളാസ്സുകൾ ആരംഭിക്കുന്നതുവരെ ഓൺലൈൻ ക്ളാസുകളും പരീക്ഷകളും ഉണ്ടാവും. പ്ളസ് വൺ റസിഡൻഷ്യൽ ബാച്ചിലേക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. www.scienceinstitute.in എന്ന വെബ്സൈറ്റിലൂടെ രജിസ്റ്റർചെയ്യാം. നീറ്റ് ക്രാഷ് കോഴ്സിന്റെ വിശദവിവരങ്ങൾക്ക് 9567300333, 8943500040 എന്നീ നമ്പറുകളിലും പ്ളസ് വൺ, പ്ളസ് ടു കോഴ്സിന്റെ വിശദവിവരങ്ങൾക്ക് 8589923008, 8589923009, 9567300111 എന്നീ ഫോൺ നമ്പറുകളിലും ബന്ധപ്പെടണം.
സാങ്കേതിക സർവകലാശാല ബി.ടെക് ഒന്നാം സെമസ്റ്റർ പരീക്ഷാഫലമായി
തിരുവനന്തപുരം: സാങ്കേതിക സർവകലാശാല ഡിസംബറിൽ നടത്തിയ ബി.ടെക് എസ്.1 സെമസ്റ്റർ (2019 സ്കീം) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനർമൂല്യനിർണയത്തിനും ഉത്തരക്കടലാസിന്റെ പകർപ്പുകൾ എടുക്കുന്നതിനുമുള്ള അപേക്ഷകൾ സ്വീകരിക്കുന്ന തീയതി പിന്നീട് അറിയിക്കും. ലൈഫ് സ്കിൽസ് കോഴ്സ് (HUN 101) പാസ്/ഫെയിൽ കോഴ്സ് ആയതുകൊണ്ട് വിജയിച്ച വിദ്യാർഥികൾക്ക് നൽകുന്നത് ഗ്രേഡ് 'പി' ആണ്. മറ്റ് ഗ്രേഡുകൾ ഈ വിഷയത്തിന് ബാധകമല്ല. കൂടുതൽ വിവരങ്ങൾക്ക്. www.ktu.edu.in
2020-ലെ നീറ്റ് യു.ജി., കീം എന്നിവയ്ക്ക് അപേക്ഷിച്ചു. പക്ഷേ, രണ്ടിനും നേറ്റിവിറ്റി തെളിയിക്കുന്ന രേഖ അപേക്ഷയ്ക്കൊപ്പം നൽകിയില്ല. ഇത് ഇനിയും നൽകാൻ കഴിയുമോ?- ജസ്ന, കൊല്ലം
നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്) യു.ജി.ക്ക് അപേക്ഷിക്കുന്നവർ അപേക്ഷയ്ക്കൊപ്പം ഒരു രേഖയും നൽകേണ്ടതില്ല. ഇപ്പോൾ നൽകുകയും വേണ്ട. നാഷണൽ ടെസ്റ്റിങ് ഏജൻസി നിങ്ങളുടെ അവകാശവാദങ്ങൾ താത്കാലികമായി അംഗീകരിക്കും. നീറ്റ് യോഗ്യത നേടുമ്പോൾ മെഡിക്കൽ കൗൺസലിങ് കമ്മിറ്റി നടത്തുന്ന എല്ലാ നീറ്റ് അധിഷ്ഠിത അലോട്ട്മെന്റിലും നിങ്ങൾക്കു പങ്കെടുക്കാം. അലോട്ട്മെന്റ് ലഭിച്ചാൽ, കോളേജിൽ പ്രവേശനത്തിനായി ചെല്ലുന്ന ഘട്ടത്തിലാണ് അവകാശവാദങ്ങൾക്കു തെളിവായി അസൽ രേഖകൾ ഹാജരാക്കേണ്ടത്. അതിനു കഴിയുന്നില്ലെങ്കിൽ അലോട്ട്മെന്റ് റദ്ദു ചെയ്തേക്കാം.
എന്നാൽ, കീം അപേക്ഷാ നടപടിക്രമം വിഭിന്നമാണ്. കീം അപേക്ഷയ്ക്കൊപ്പം നേറ്റിവിറ്റി, ജനന തീയതി എന്നിവ തെളിയിക്കുന്ന രേഖകൾ നിർബന്ധമായും എല്ലാവരും അപ് ലോഡ് ചെയ്യേണ്ടിയിരുന്നു (മറ്റ് രേഖകളിൽ, അവകാശവാദങ്ങൾക്കനുസരിച്ച്, ബാധകമായവമാത്രം നൽകിയാൽ മതിയായിരുന്നു). അങ്ങനെ ചെയ്തിട്ടില്ലെങ്കിൽ അത് ഒരു അപാകതയാണ്. എന്നാൽ,
പരീക്ഷയ്ക്കു മുമ്പുള്ള സൂഷ്മപരിശോധനാ വേളയിൽ എൻട്രൻസ് കമ്മീഷണറേറ്റ് ഓൺലൈൻ അപേക്ഷയിലെ അപാകതകൾ, ചൂണ്ടിക്കാട്ടുന്നതാണ്. അപേക്ഷ നൽകിയ www.cee.kerala.gov.in ലെ കാൻഡിഡേറ്റ്സ് പോർട്ടലിലെ അപേക്ഷാർഥിയുടെ ഹോം പേജിൽ അപാകതകൾ ചൂണ്ടിക്കാട്ടും. അപാകതകൾ ഉള്ളപക്ഷം അവ നിശ്ചിത സമയത്തിനകം പരിഹരിക്കണം. ഇതാണ് പ്രോസ്പക്ടസ് വ്യവസ്ഥ.
ഇക്കാര്യങ്ങൾക്കായി എൻട്രൻസ് കമ്മീഷണർ ഓഫീസ് വിദ്യാർഥിക്ക് തപാലിൽ മെമ്മോ ഒന്നും അയയ്ക്കില്ല. അതിനാൽ നിങ്ങളുടെ ഹോം പേജ് നിത്യേന സന്ദർശിക്കുക. അപാകത ചൂണ്ടിക്കാട്ടുമ്പോൾ അത് സമയപരിധിക്കകം പരിഹരിക്കുക.
പ്രൊഫഷണലുകൾക്ക് പി.ജി.പി.
:ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് (ഐ.ഐ.എം.) വിശാഖപട്ടണം, പോസ്റ്റ് ഗ്രാജ്വേറ്റ് പ്രോഗ്രാം ഇൻ ഡിജിറ്റൽ ഗവേണൻസ് ആൻഡ് മാനേജ്മെന്റ് (പി.ജി.പി. -ഡി.ജി.എം.) കോഴ്സിലേക്ക് അപേക്ഷിക്കാം. യോഗ്യത: അംഗീകൃത ബിരുദം. ഓഫീസർ, എക്സിക്യുട്ടീവ് തലത്തിൽ അഞ്ച് വർഷം മുഴുവൻസമയ പ്രവൃത്തിപരിചയം. കാറ്റ്, ഗേറ്റ്, ജിമാറ്റ്/ജിആർഇ സ്കോർ വേണം. അവസാന തീയതി: ജൂലായ് മൂന്ന്. വിവരങ്ങൾക്ക്: https://admissions.iimv.ac.in/
https://english.mathrubhumi.com/education/help-desk /ask-expert
തിരുവനന്തപുരം: ലോക്ഡൗൺ സംബന്ധിച്ച അനിശ്ചിതത്വം നിലനിൽക്കുന്നതിനാൽ ബാക്കിയുള്ള എസ്.എസ്.എൽ.സി., ഹയർ സെക്കൻഡറി പരീക്ഷകളുടെ ടൈംടേബിൾ തയ്യാറാക്കിയില്ല. ലോക്ഡൗൺ മേയ് 17-ന് അവസാനിക്കുകയും കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ അനുമതി ലഭിക്കുകയും ചെയ്താൽ മേയ് 21-നും 29-നുമിടയ്ക്ക് ഈ പരീക്ഷകൾ നടത്തും. വിദ്യാഭ്യാസ ഗുണമേന്മാ സമിതിയുടേതാണ് തീരുമാനം.
ഹയർ സെക്കൻഡറി പരീക്ഷയ്ക്കൊപ്പംതന്നെ വി.എച്ച്.എസ്.ഇ. പരീക്ഷകളും നടക്കും. പ്ലസ്വൺ പരീക്ഷകളും ഇതേസമയത്ത് നടക്കും. ചില സ്കൂളുകൾ കോവിഡ് സെന്ററാണ്. അവയ്ക്കു പകരം മറ്റ് സംവിധാനം ആലോചിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെടും. ഓരോ സ്കൂളിലെയും എല്ലാ കുട്ടികൾക്കും പരീക്ഷയെഴുതാൻ കഴിയുമോ എന്ന് പരിശോധിക്കും. യാത്രയ്ക്ക് ബുദ്ധിമുട്ടുള്ള കുട്ടികൾക്കായി ബദൽ ക്രമീകരണം ഏർപ്പെടുത്തും.
കോവിഡ് ജോലിയിലുള്ള അധ്യാപകർ 14 ദിവസം ക്വാറന്റൈന് വിധേയമാകേണ്ടതിനാൽ അവർക്ക് പകരം പ്രൈമറി അധ്യാപകരെ നിയമിക്കാൻ കളക്ടർമാരോട് ആവശ്യപ്പെടും. ഡി.എൽ.എഡ്. പരീക്ഷ ജൂൺ ആദ്യം നടത്താനാവുമോ എന്ന് പരിശോധിക്കും. എസ്.എസ്.എൽ.സി. മൂല്യനിർണയം ലോക്ഡൗണിനുശേഷം മതിയെന്നാണ് തീരുമാനം. ഹയർ സെക്കൻഡറി മൂല്യനിർണയം മേയ് 13-ന് ആരംഭിക്കും.
:കേരള എൻജിനിയറിങ്, ആർക്കിടെക്ചർ, ഫാർമസി, മെഡിക്കൽ, മെഡിക്കൽഅനുബന്ധ കോഴ്സുകളിലേക്ക് അപേക്ഷ സമർപ്പിച്ച വിദ്യാർഥികൾക്ക് അവരുടെ പ്രൊഫൈൽ പരിശോധിക്കാം.
അപേക്ഷയിൽ ന്യൂനതകൾ ഉണ്ടെങ്കിൽ അത് പരിഹരിക്കുന്നതിനും പ്രവേശനപരീക്ഷാ കമ്മിഷണർ അവസരം നൽകുന്നു. മേയ് 11 മുതൽ www.cee.kerala.gov.in - ‘KEAM - 2020 Candidate Portal’ വഴി ലോഗിൻ ചെയ്താൽ അപേക്ഷകരുടെ പ്രൊഫൈൽ പേജിൽ വ്യക്തിഗതവിവരങ്ങൾ, സംവരണം, മറ്റ് ആനുകൂല്യങ്ങൾ സംബന്ധിച്ച വിവരങ്ങൾ ലഭിക്കും. ന്യൂനതകൾ ഉണ്ടെങ്കിൽ പ്രൊഫൈൽ പേജിലെ Memo Details ക്ലിക്ക് ചെയ്താൽ ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭിക്കും.
അപേക്ഷയിലെ ന്യൂനതകൾ പരിഹരിക്കുന്നതിനുള്ള സമയക്രമം:
• ഫോട്ടോ, ഒപ്പ് എന്നിവയിൽ ന്യൂനതകളുണ്ടെങ്കിൽ അത് ഓൺലൈനായി അപ് ലോഡ് ചെയ്യേണ്ടതും കുടിശ്ശികയുള്ള അപേക്ഷാഫീസ് ഓൺലൈനായി അടയ്ക്കേണ്ടതുമായ അവസാനതീയതി: മേയ് 25 വൈകീട്ട് അഞ്ച്
• വ്യക്തിഗതവിവരങ്ങളിൽ തിരുത്തൽ ആവശ്യമെങ്കിൽ അതുമായി ബന്ധപ്പെട്ട രേഖകൾ പ്രവേശനപരീക്ഷാകമ്മിഷണറുടെ ഓഫീസിൽ തപാൽ മാർഗമോ ഇ-മെയിലായോ എത്തിക്കേണ്ട അവസാന തീയതി: മേയ് 25 വൈകീട്ട് അഞ്ച്.
• ഓൺലൈനായി നൽകിയ അനുബന്ധരേഖകളിലോ സർട്ടിഫിക്കറ്റിലോ അപാകമുണ്ടെങ്കിൽ അത് പരിഹരിച്ചരേഖ ഓൺലൈനായി സമർപ്പിക്കേണ്ട അവസാന തീയതി: മേയ് 31 അഞ്ച്
വിവരങ്ങൾക്ക്:
https://www.cee.kerala.gov.in/
Courtesy Mathrbhoomi
No comments:
Post a Comment