: രാജ്യത്തെ 20 ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് ടെക്നോളജി (ഐ.ഐ.ടി.)യിൽ എം.എസ്‌സി. പ്രവേശനത്തിന് 24 വരെ അപേക്ഷിക്കാം.
രണ്ടു വർഷ എം.എസ്‌സി., ജോയന്റ് എം.എസ്‌സി. - പിഎച്ച്.ഡി., എം.എസ്‌സി. - പിഎച്ച്.ഡി. ഡ്യുവൽ ഡിഗ്രി, മറ്റ് പോസ്റ്റ് ബാച്ചലർ ബിരുദ പ്രോഗ്രാമുകൾ എന്നിവയിലേക്കാണ് 2020-ലെ ജോയന്റ് അഡ്മിഷൻ ടെസ്റ്റ് ഫോർ എം.എസ്.സി. (ജാം) യോഗ്യത നേടിയവർക്ക് അപേക്ഷിക്കാവുന്നത്.
• ഭിലായ്, ഭുവനേശ്വർ, ബോംബെ, ഡൽഹി, ധൻബാദ്, ഗാന്ധിനഗർ, ഗുവാഹട്ടി, ഹൈദരാബാദ്, ഇൻഡോർ, ജോധ്‌പുർ, കാൻപുർ, ഖരഗ്പുർ, മദ്രാസ്, മാൻഡി, പാലക്കാട്, പട്ന, റൂർഖി, റോപ്പർ, തിരുപ്പതി, വാരാണസി എന്നീ ഐ.ഐ.ടി.കളിലായാണ് പ്രോഗ്രാമുകൾ.
• പാലക്കാട് ഐ.ഐ.ടി.യിൽ, കെമിസ്ട്രി, ഫിസിക്സ്, മാത്തമാറ്റിക്സ് എന്നിവയിലെ എം.എസ്‌സി. പ്രോഗ്രാമുകൾ ഉണ്ട്.
ജാമിൽ യോഗ്യത നേടിയ പേപ്പർ/പേപ്പറുകൾ അനുസരിച്ച്, കുറഞ്ഞ വിദ്യാഭ്യാസ യോഗ്യതാ ആവശ്യകത, പ്രവേശനം നൽകുന്ന സ്ഥാപനത്തിനു ബാധകമായ യോഗ്യതാ വ്യവസ്ഥകൾ എന്നിവയ്ക്കു വിധേയമായി ഒരാൾക്ക് ഒന്നോ അതിലധികമോ പ്രോഗ്രാമുകളിലെ പ്രവേശന പ്രക്രിയയിൽ ഒരു പൊതു അപേക്ഷ നൽകി പങ്കെടുക്കാം.
വിവരങ്ങൾക്ക്: https://joaps.iitk.ac.in/
No comments:
Post a Comment