ന്യൂഡൽഹി: രാജ്യത്ത് ഗവേഷണമേഖലയ്ക്ക് പ്രോത്സാഹനം നൽകുകയെന്ന ലക്ഷ്യത്തോടെ പ്രധാനമന്ത്രി റിസർച്ച് ഫെലോഷിപ്പ് (പി.എം.ആർ.എഫ്.) നിബന്ധനകളിൽ കേന്ദ്ര മാനവശേഷി മന്ത്രാലയം ഭേദഗതി വരുത്തി. അംഗീകൃത സ്ഥാപനങ്ങളിലോ സർവകലാശാലകളിലോ (ഐ.ഐ.എസ്.സി., ഐ.ഐ. ടി., എൻ.ഐ.ടി., ഐ.ഐ.എസ്.ഇ.ആർ., ഐ.ഐ.ഇ.എസ്.ടി., സി.എഫ്.ഐ.ഐ.ഐ. ടി. ഒഴികെ) പഠിക്കുന്ന വിദ്യാർഥികളിൽ ഗേറ്റ് സ്കോർ 650-ഉം സി.ജി.പി.എ. സ്കോർ എട്ടും ഉള്ളവർക്ക് ഫെലോഷിപ്പിന് അപേക്ഷിക്കാം. ഗേറ്റ് സ്കോർ 750 ഉള്ളവർക്കേ മുമ്പ് അപേക്ഷിക്കാൻ കഴിയുമായിരുന്നുള്ളൂ.
ഫെലോഷിപ്പിന് നേരിട്ട് അപേക്ഷിക്കുന്നതിനുപുറമേ ലാറ്ററൽ എൻട്രിയുമുണ്ടായിരിക്കുമെന്ന് മാനവശേഷിമന്ത്രി രമേഷ് പൊഖ്രിയാൽ പറഞ്ഞു. പിഎച്ച്.ഡി. ക്ക് രജിസ്റ്റർ ചെയ്തവർക്ക് 12 മാസത്തിനുശേഷമോ 24 മാസത്തിനുശേഷമോ ഫെലോഷിപ്പിന് അപേക്ഷിക്കാം.
ഗവേഷണം പ്രോത്സാഹിപ്പിക്കാൻ മന്ത്രാലയത്തിനുകീഴിൽ റിസർച്ച് ആൻഡ് ഇന്നവേഷൻ എന്ന പേരിൽ പുതിയ വകുപ്പ് ആരംഭിച്ചതായി മന്ത്രി പറഞ്ഞു. മന്ത്രാലയത്തിനുകീഴിൽ വരുന്ന സ്ഥാപനങ്ങളിലെ ഗവേഷണപരിപാടികളുടെ ഏകോപനം വകുപ്പ് ഡയറക്ടർക്കായിരിക്കും. മാനദണ്ഡങ്ങളിൽ വരുത്തിയ ഭേദഗതികൾമൂലം കൂടുതൽ വിദ്യാർഥികൾക്ക് ഫെലോഷിപ്പ് ലഭിക്കുമെന്ന് മന്ത്രി പറഞ്ഞു.
No comments:
Post a Comment