ഓൺലൈൻ കോഴ്‌സുകൾക്ക് 20 ശതമാനം ക്രെഡിറ്റ് നൽകണം -എ.ഐ.സി.ടി.ഇ.
19/05/2020
ന്യൂഡൽഹി: ‘സ്വയം’ പ്ലാറ്റ്‌ഫോം വഴി നടത്തുന്ന ഓൺലൈൻ കോഴ്‌സുകൾക്ക് ഓരോ സെമസ്റ്ററിലും 20 ശതമാനം ക്രെഡിറ്റ് നൽകാൻ സർവകലാശാലകളോടും സ്വയംഭരണ കോളേജുകളോടും ഐ.ഐ.സി.ടി.ഇ. നിർദേശിച്ചു. ബി.ടെക്. വിദ്യാർഥികൾക്ക് ബിരുദപഠനത്തോടൊപ്പം പൂർത്തിയാക്കുന്ന ഓൺലൈൻ കോഴ്‌സുകൾക്കാണ് ക്രെഡിറ്റ് ലഭിക്കുന്നത്. ഇതുവഴി ബിരുദ കോഴ്‌സിനുള്ള മൊത്തം ക്രെഡിറ്റിന്റെ 20 ശതമാനം ബി.ടെക്. വിദ്യാർഥികൾക്കു നേടാനാകും. കോവിഡ്-19 വ്യാപനം തടയാൻ അടച്ചിടൽ പ്രഖ്യാപിച്ചിരിക്കുന്നതിനാൽ ക്ലാസുകൾ നടക്കാത്ത സാഹചര്യത്തിൽ കൂടുതൽ ക്രെഡിറ്റുകൾ നേടാൻ ‘സ്വയം’ പോർട്ടൽ വഴിയുള്ള ഓൺലൈൻ കോഴ്‌സുകൾ വിദ്യാർഥികൾക്ക് സഹായകമാകുമെന്നും എ.ഐ.സി.ടി.ഇ.യുടെ സർക്കുലറിൽ പറയുന്നു.
No comments:
Post a Comment