Career News

Union Public Service Commission (UPSC) has released the notification for the civil service prelims exam (CSE) 2021. You can apply Online by using the website https://upsconline.nic.in. **

Sunday 17 May 2020

M.Tech, M.Arch and M.Plan ഗേറ്റ് അധിഷ്ഠിത കൗൺസലിങ് നടപടികൾ

ഗേറ്റ് അധിഷ്ഠിത കൗൺസലിങ് നടപടികൾ

രേഖാപരിശോധന ഓൺലൈനായി

ഡോ.എസ്. രാജൂകൃഷ്ണൻ

:വിവിധ ദേശീയസ്ഥാപനങ്ങളിലെ പി.ജി. പ്രോഗ്രാം പ്രവേശനത്തിനായി നടത്തുന്ന സെൻട്രലൈസ്ഡ് കൗൺസലിങ് ഫോർ എം.ടെക്., എം.ആർക്ക്., എം. പ്ലാൻ. (സി.സി.എം.ടി.) അഡ്മിഷൻസ് - 2020 നടപടിക്രമങ്ങൾ ആരംഭിച്ചു.

സ്ഥാപനങ്ങൾ

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട്‌സ് ഓഫ് ടെക്‌നോളജി (എൻ.ഐ.ടി. - 31 എണ്ണം), ഇന്ത്യൻ ഇൻസ്റ്റിറ്യൂട്ട്ഓഫ് എൻജിനിയറിങ് സയൻസ് ആൻഡ് ടെക്നോളജി (ഐ.ഐ.ഇ.എസ്.ടി. - ഷിബ്പുർ), ചില ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്‌സ് ഓഫ് ഇൻഫർമേഷൻ ടെക്‌നോളജി (ഐ.ഐ.ഐ.ടി. - ഒൻപത് എണ്ണം), ഗവൺമെന്റ് ഫണ്ടഡ് ടെക്‌നിക്കൽ ഇൻസ്റ്റിറ്റ്യൂട്ടുകൾ (10 എണ്ണം) എന്നിവയിലെ പ്രവേശനമാണ് സി.സി.എം.ടി - 2020 ന്റെ പരിധിയിൽ വരുന്നത്.

പ്രവേശനയോഗ്യത

യോഗ്യതാ പ്രോഗ്രാം, ജനറൽ ഒ.ബി.സി., ജനറൽ - ഇ.ഡബ്ല്യു.എസ്. വിഭാഗക്കാരെങ്കിൽ 60 ശതമാനം മാർക്ക്/10 പോയന്റ് സ്‌കെയിലിൽ 6.5 സി.ജി.പി. എ.യും പട്ടിക/ഭിന്നശേഷിക്കാരെങ്കിൽ 55 ശതമാനം മാർക്ക്/ 6.0 സി.ജി.പി.എ.യും നേടി ജയിച്ചിരിക്കണം.

എം.ടെക്., എം.ആർക്ക്., എം.പ്ലാൻ. പ്രവേശനത്തിന് അപേക്ഷാർഥിക്ക് 2018, 2019, 2020 വർഷങ്ങളിലൊന്നിലെ ഗേറ്റ് (ഗ്രാജുവേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ എൻജിനിയറിങ്) സ്‌കോർ വേണം. ഓരോ സ്ഥാപനത്തിലെയും ഓരോ പ്രോഗ്രാമിനുംവേണ്ട/ബാധകമായ ഗേറ്റ് വിഷയം https://ccmt.nic.in/ ൽ നൽകിയിട്ടുണ്ട്.

മൂന്ന് ഘട്ടങ്ങൾ

മൂന്നുഘട്ടമായിട്ടാണ് കൗൺസലിങ് നടപടികൾ നടത്തുക. ആദ്യഘട്ടം ഓൺലൈൻ രജിസ്‌ട്രേഷൻ, ചോയ്‌സ് ഫില്ലിങ്, ചോയ്‌സ് ലോക്കിങ് എന്നിവയടങ്ങുന്നതാണ്. ഇവ https://ccmt.nic.in/ വഴി ജൂൺ 12 വരെ നടത്താം. രജിസ്‌ട്രേഷൻ ഫീസ് ജനറൽ, ഒ.ബി.സി., ജനറൽ - ഇ.ഡബ്ല്യു.എസ്. വിഭാഗക്കാരെങ്കിൽ 2500 രൂപയും, പട്ടിക/ഭിന്നശേഷിക്കാരെങ്കിൽ 2000 രൂപയുമാണ്. ഓൺലൈനായി, നെറ്റ് ബാങ്കിങ്‌/ഡബിറ്റ് കാർഡ്/ യു.പി.ഐ.വഴി അടയ്ക്കാം. ഇ ചലാൻ വഴി എസ്.ബി.ഐ. ശാഖയിലും ഫീസടയ്ക്കാം. യോഗ്യതാ പരീക്ഷാഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം.

രണ്ടാംഘട്ടം കൗൺസലിങ്ങാണ്. മൂന്ന് റൗണ്ട് കൗൺസലിങ് ഉണ്ടാകും. സീറ്റ് അലോട്ട്‌മെന്റ്, സീറ്റ് സ്വീകരിക്കൽ ഫീസ് ഒടുക്കൽ, രേഖകളുടെ അപ്‌ലോഡിങ്, വില്ലിങ്‌നസ് നൽകൽ, ഓൺലൈൻ രേഖാപരിശോധന എന്നിവ ഈ ഘട്ടത്തിൽ ഉൾപ്പെടുന്നവയാണ്. ആദ്യ അലോട്ട്‌മെന്റ് ജൂൺ 17-നാണ്. ഗേറ്റ് സ്‌കോർ അടിസ്ഥാനമാക്കിയാണ് മെരിറ്റ് പട്ടിക തയ്യാറാക്കുക.

അലോട്ട് ചെയ്യപ്പെട്ട സ്ഥാപനത്തിലെ ഓൺലൈൻ രേഖാപരിശോധന, പ്രവേശനം എന്നിവയാണ് മൂന്നാംഘട്ടത്തിൽ ഉള്ളത്.

No comments:

Post a Comment