കംപ്യൂട്ടർ സയൻസ് ഡിപ്ലോമ പഠനം കഴിഞ്ഞ് ബി.ടെക്കിന് പഠിക്കാൻ കഴിയുമോ? എങ്കിൽ എങ്ങനെ? -ഐശ്വര്യ, ആലപ്പുഴ
:പോളിടെക്‌നിക് ത്രിവത്സര ഡിപ്ലോമ ജയിച്ചവർക്ക് ലാറ്ററൽ എൻട്രി സ്കീം അനുസരിച്ച് ബി.ടെക്. പ്രോഗ്രാമിന്റെ രണ്ടാം വർഷത്തിലേക്ക് പ്രവേശനം നൽകുന്നുണ്ട്. പോളിടെക്‌നിക്കിൽ പൂർത്തിയാക്കിയ ബ്രാഞ്ചുകൾക്കനുസരിച്ച് ബി.ടെക്കിന് പരിഗണിക്കപ്പെടാവുന്ന ബ്രാഞ്ച്/ബ്രാഞ്ചുകൾ ഏതെന്നുള്ള തുല്യതാവ്യാവസ്ഥ പ്രവേശന പോസ്പെക്ടസിൽ വ്യക്തമാക്കും.
കേരളത്തിൽ സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റ് ആണ് 2019-ലെ ബി.ടെക്. - ലാറ്ററൽ എൻട്രി പ്രവേശനം നടത്തിയത്. 2019-ലെ പ്രോസ്പക്ടസ് പ്രകാരം, കംപ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ് ബിസിനസ് മാനേജ്‌മെന്റ്, കംപ്യൂട്ടർ എൻജിനിയറിങ്, കംപ്യൂട്ടർ സയൻസ്, കംപ്യൂട്ടർ ഹാർഡ്‌വേർ മെയിന്റനൻസ്/കംപ്യൂട്ടർ ഹാർഡ്‌വേർ എൻജിനിയറിങ്, ഇൻഫർമേഷൻ ടെക്‌നോളജി തുടങ്ങിയ ത്രിവത്സര ഡിപ്ലോമ എടുത്തവർക്ക്, കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ്, ഇൻഫർമേഷൻ ടെക്‌നോളജി എന്നീ ബി.ടെക്. പ്രോഗ്രാമുകളിലെ ലാറ്ററൽ എൻട്രി പ്രവേശനത്തിന് അർഹതയുണ്ട്. കംപ്യൂട്ടർ എൻജിനിയറിങ്, കംപ്യൂട്ടർ ഹാർഡ്‌വേർ മെയിന്റനൻസ് ഡിപ്ലോമക്കാരെ, ഇലക്‌ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ ബ്രാഞ്ചിലേക്കും പരിഗണിക്കും.
പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് അഡ്മിഷൻ. മാത്തമാറ്റിക്സ്, എൻജിനിയറിങ് മെക്കാനിക്‌സ്, ഐ.ടി. ആൻഡ് കംപ്യൂട്ടർ സയൻസ്, സിവിൽ എൻജിനിയറിങ്, മെക്കാനിക്കൽ എൻജിനിയറിങ്, ഇലക്‌ട്രിക്കൽ
എൻജിനിയറിങ്, ഇലക്‌ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനിയറിങ്, ഇംഗ്ലീഷ് എന്നിവയിൽനിന്നുമായി 120 മാർക്കിനുള്ള ചോദ്യങ്ങളുള്ളതായിരിക്കും പ്രവേശനപരീക്ഷ.
വിവരങ്ങൾക്ക്: http://admissions.dtekerala.gov.in -ൽ, 'B.Tech(LET)' ലെ 2019-ലെ പ്രവേശന പ്രോസ്പെക്ടസ് പരിശോധിക്കുക.
https://english.mathrubhumi.com/education/help-desk /ask-expert
No comments:
Post a Comment