Career News

Union Public Service Commission (UPSC) has released the notification for the civil service prelims exam (CSE) 2021. You can apply Online by using the website https://upsconline.nic.in. **

Tuesday 26 May 2020

പ്ലസ് വൺ സയൻസ് വിദ്യാർഥിയാണ്. ബിരുദതലത്തിൽ കംപ്യൂട്ടർ സയൻസ് പഠിക്കാനാണ് താത്‌പര്യം. അതിന് ഏതെല്ലാംതരത്തിലുള്ള കോഴ്‌സുകളാണുള്ളത്?

പ്ലസ് വൺ സയൻസ് വിദ്യാർഥിയാണ്. ബിരുദതലത്തിൽ കംപ്യൂട്ടർ സയൻസ് പഠിക്കാനാണ് താത്‌പര്യം. അതിന് ഏതെല്ലാംതരത്തിലുള്ള കോഴ്‌സുകളാണുള്ളത്?

-ബിനിൽ, എറണാകുളം

കംപ്യൂട്ടർ സയൻസ് മേഖലയിൽ ബിരുദതല പഠനങ്ങൾക്ക് മൂന്നുതരം കോഴ്സുകളെക്കുറിച്ചു ചിന്തിക്കാം.

ബിരുദതല പ്രൊഫഷണൽ പ്രോഗ്രാമാണ് ഉദ്ദേശിക്കുന്നതെങ്കിൽ എൻജിനിയറിങ് മേഖലയുമായി ബന്ധപ്പെട്ട നാലുവർഷ ബി.ടെക്. പ്രോഗ്രാമുണ്ട്. കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ് ബ്രാഞ്ചാണ് പൊതുവേ ഉള്ളത്. ഇതിൽ പൊതുവായ കോഴ്‌സുണ്ട്. വിവിധ സ്‌പെഷ്യലൈസേഷനുകൾ ഉള്ള കോഴ്‌സുകളും ഉണ്ട്.

ചില സ്‌പെഷ്യലൈസേഷനുകൾ: ബയോഇൻഫർമാറ്റിക്‌സ്, ഇൻഫർമേഷൻ സെക്യൂരിറ്റി, ബിസിനസ് സിസ്റ്റംസ്, ഡേറ്റാ സയൻസ്, ഇന്റർനെറ്റ് ഓഫ് തിങ്‌സ്, ഡേറ്റാ അനലറ്റിക്‌സ്, നെറ്റ്‌വർക്കിങ്് ആൻഡ് സെക്യൂരിറ്റി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേണിങ്, സൈബർ ഫിസിക്കൽ സിസ്റ്റംസ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഗെയ്‌മിങ്‌ ടെക്‌നോളജി, സൈബർ സെക്യൂരിറ്റി ആൻഡ് ഡിജിറ്റൽ ഫൊറൻസിക്‌സ്, ബ്ലോക്ക് ചെയിൻ ടെക്‌നോളജി, റോബോട്ടിക്‌സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻറ്‌സ്‌ ആൻഡ് റോബോട്ടിക്‌സ്, ക്ലൗഡ് കംപ്യൂട്ടിങ്, ബാങ്കിങ് ഫിനാൻഷ്യൽ സർവീസസ് ആൻഡ് ഇൻഷുറൻസ് തുടങ്ങിയവ.

കൂടാതെ കംപ്യൂട്ടർ എൻജിനിയറിങ്, സോഫ്‌റ്റ്‌വേർ എൻജിനിയറിങ്, ആർട്ടിഫിഷ്യൽ ഇന്റലിജൻറ്‌സ്‌, ഡേറ്റാ സയൻസ് ആൻഡ് എൻജിയറിങ്, റോബോട്ടിക്‌സ്, ഇൻഫർമേഷൻ ടെക്‌നോളജി തുടങ്ങിയവയിലും ബി.ടെക്. പ്രോഗ്രാമുകളുണ്ട്.

മൊബൈൽ കംപ്യൂട്ടിങ്, സൈബർ സെക്യൂരിറ്റി, ക്ലൗഡ് കംപ്യൂട്ടിങ് സ്‌പെഷ്യലൈസേഷൻ ഐ.ടി. ബി.ടെക്. ഉണ്ട്.

മൂന്നുവർഷം ദൈർഘ്യമുള്ള ബാച്ചിലർ ഓഫ് സയൻസ് - കംപ്യൂട്ടർ സയൻസ്, ഇൻഫർമേഷൻ ടെക്‌നോളജി, ബാച്ചിലർ ഓഫ് കംപ്യൂട്ടർ ആപ്ലിക്കേഷൻസ് തുടങ്ങിയ കോഴ്സുകളെക്കുറിച്ചും ചിന്തിക്കാം. ആർട്‌സ് ആൻഡ് സയൻസ് കോളേജുകളിൽ ഈ കോഴ്‌സുകൾ പഠിക്കാം. കൂടാതെ ഡേറ്റാ സയൻസ്, സൈബർ സെക്യൂരിറ്റി, ഡേറ്റാ സയൻസ് ആൻഡ് അനലറ്റിക്‌സ്, ഇൻഫർമേഷൻ സെക്യൂരിറ്റി ആൻഡ് ഡിജിറ്റൽ ഫൊറൻസിക്‌സ് തുടങ്ങിയവയിലും മൾട്ടിമീഡിയ ആൻഡ് അനിമേഷൻ, ഡേറ്റാബേസ് സിസ്റ്റംസ് തുടങ്ങിയ സ്‌പെഷ്യലൈസേഷനുകളോടെയും ത്രിവത്സര ബാച്ചിലർ പ്രോഗ്രാമുകൾ ഇന്ന് ലഭ്യമാണ്.

സോഫ്‌റ്റ്‌വേർ ഡെവലപ്‌മെന്റ്, ഇൻഫർമേഷൻ ടെക്‌നോളജി, അനിമേഷൻ ആൻഡ് ഗ്രാഫിക് ഡിസൈൻ, ഇൻഫർമേഷൻ ടെക്‌നോളജി ആൻഡ് സോഫ്‌റ്റ്‌വേർ ഡെവലപ്‌മെന്റ് തുടങ്ങിയ ബാച്ചിലർ ഓഫ് വൊക്കേഷൻ (ബി.വൊക്.) പ്രോഗ്രാമുകളും ഈ മേഖലയിലുണ്ട്.

https://english.mathrubhumi.com/education/help-desk /ask-expert

No comments:

Post a Comment