Career News

Union Public Service Commission (UPSC) has released the notification for the civil service prelims exam (CSE) 2021. You can apply Online by using the website https://upsconline.nic.in. **

Friday 1 May 2020

പ്ലസ് ടു ബയോളജി സയൻസ് വിദ്യാർഥിയാണ്. നീറ്റ്, കീം എന്നിവയ്ക്ക് അപേക്ഷിച്ചിട്ടുണ്ട്. ആയുർവേദ ഡോക്ടറാകാനാണ് ആഗ്രഹം. ഇനിയുള്ള നടപടിക്രമങ്ങൾ വിശദമാക്കാമോ? ജസ്‌ന, കോഴിക്കോട്

പ്ലസ് ടു ബയോളജി സയൻസ് വിദ്യാർഥിയാണ്. നീറ്റ്, കീം എന്നിവയ്ക്ക് അപേക്ഷിച്ചിട്ടുണ്ട്. ആയുർവേദ ഡോക്ടറാകാനാണ് ആഗ്രഹം. ഇനിയുള്ള നടപടിക്രമങ്ങൾ വിശദമാക്കാമോ? ജസ്‌ന, കോഴിക്കോട്

നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്) യു.ജി.യിൽ നിശ്ചിത പെർസന്റൈൽ സ്കോർ നേടി യോഗ്യത നേടണം. കേരള പ്രവേശനപരീക്ഷാ കമ്മിഷണർ ഓൺലൈനായി നീറ്റ് ഫലം അപ് ലോഡിങ്/കൺഫർമേഷൻ നടത്താൻ ആവശ്യപ്പെടുമ്പോൾ അതു ചെയ്യണം. തുടർന്ന് ആയുർവേദ റാങ്ക്പട്ടിക പ്രസിദ്ധപ്പെടുത്തും. ആയുർവേദം ഒഴികെയുള്ള മെഡിക്കൽ കോഴ്‌സുകൾക്കും മെഡിക്കൽ അനുബന്ധ കോഴ്‌സുകൾക്കും വേറെ റാങ്ക് പട്ടികകളും പ്രസിദ്ധപ്പെടുത്തും.

അതിനുശേഷം ഏകജാലക സംവിധാനം വഴി ആയുർവേദം ഉൾപ്പെടെയുള്ള, മെഡിക്കൽ/മെഡിക്കൽ അനുബന്ധ കോഴ്‌സുകളിലേക്ക് ഓപ്ഷൻ വിളിക്കും. ഈ ഘട്ടത്തിൽ താത്‌പര്യമുള്ള ആയുർവേദ കോളേജുകളും ഓപ്ഷൻ പട്ടികയിൽ ഉൾപ്പെടുത്തുക. അലോട്ട്‌മെന്റ് കിട്ടിയാൽ സമയപരിധിക്കകം ഫീസടയ്ക്കണം. നിർദേശിക്കുന്ന സമയത്ത് പ്രവേശനം നേടുകയും വേണം. ഇതാണ് കേരളത്തിലെ പ്രവേശന പരീക്ഷാ കമ്മിഷണർ വഴിയുള്ള ബി.എ.എം.എസ്. ഉൾപ്പടെയുളള മെഡിക്കൽകോഴ്‌സ് പ്രവേശന നടപടിക്രമം.

ഇതു കൂടാതെയുള്ള മറ്റൊരു പ്രവേശന സംവിധാനമാണ് ആയുഷ് അഡ്മിഷൻസ് സെൻട്രൽ കൗൺസലിങ് കമ്മിറ്റി നടത്തുന്ന കേന്ദ്ര കൗൺസലിങ് (എ.എ.സി.സി.സി.). ഇതിൽ പങ്കെടുത്തും കേരളത്തിലോ പുറത്തോ ബി.എ.എം.എസ്. കോഴ്‌സ് പ്രവേശനം നേടാം. ഈ പ്രക്രിയയിൽ ദേശീയസ്ഥാപനങ്ങൾ, ഗവൺമെന്റ്, എയ്ഡഡ്, സെൻട്രൽ, കല്പിത, സ്വകാര്യ സർവകലാശാലകൾ/സ്ഥാപനങ്ങൾ എന്നിവയിലുൾപ്പടെ ഓൾ ഇന്ത്യ ക്വാട്ട സീറ്റുകൾ ലഭ്യമാണ്. നീറ്റ് റാങ്ക് അടിസ്ഥാനമാക്കി, നീറ്റ് ഫലം വന്ന ശേഷം നടപടികൾ തുടങ്ങും. വിവരങ്ങൾക്ക്: https://aaccc.gov.in ൽ

ബി.എ.എം.എസ്. കോഴ്‌സ് ദൈർഘ്യം, ഇന്റൺഷിപ്പ് ഉൾപ്പടെ അഞ്ചര വർഷമാണ്. കോഴ്‌സ് വിജയകരമായി പൂർത്തിയാക്കി രജിസ്‌ട്രേഷൻ ലഭിച്ചശേഷം പ്രാക്ടീസ് ചെയ്യാം.

Courtesy Mathrbhoomi QA

No comments:

Post a Comment