വാർഷിക ട്യൂഷൻഫീസ് 350 രൂപ
: പോസ്റ്റ്ഗ്രാേജ്വറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എജ്യുക്കേഷൻ ആൻഡ് റിസർച്ച് (പി.ജി. ഐ.എം.ഇ.ആർ.) ചണ്ഡീഗഢ് മാസ്റ്റർ ഇൻ പബ്ലിക് ഹെൽത്ത് (എം.പി.എച്ച്.) പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷിക്കാം. വാർഷിക ട്യൂഷൻഫീസ് 350 രൂപ.
എം.ബി.ബി.എസ്., ബി.ഡി.എസ്., ബി.വി.എസ്.സി., ബി.ഇ., എം.എ., എം.എസ്സി. ബിരുദധാരികൾക്ക് (ജൂൺ 30-നകം യോഗ്യത നേടണം) അപേക്ഷിക്കാം. 2020 ജൂൺ 30-നകം റൊട്ടേറ്ററി ഇന്റേൺഷിപ്പ് പരിശീലനം പൂർത്തീകരണം.
പ്രവേശനപരീക്ഷ
തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള പ്രവേശനപരീക്ഷ ജൂൺ ഏഴിന് നടത്തും. ഒന്നരമണിക്കൂർ ദൈർഘ്യമുള്ള കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്ക് 80 ഒബ്ജക്ടീവ് ടൈപ്പ് മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളുണ്ടാകും. ഇന്റലക്ച്വൽ ആൻഡ് റീസണിങ് സ്കിൽസ്, കോംപ്രിഹൻഷൻ, ഡാറ്റ ഇന്റർപ്രട്ടേഷൻ സ്കിൽസ്, ജനറൽ നോളജ് ആൻഡ് അവയർനസ് എന്നീ നാലുവിഭാഗങ്ങളിൽനിന്ന് തുല്യ വെയിറ്റേജോടെയായിരിക്കും ചോദ്യങ്ങൾ. ഉത്തരം തെറ്റിയാൽ കാൽ മാർക്കുവീതം നഷ്ടമാകും. യോഗ്യത നേടാൻ പട്ടിക/ഒ.ബി.സി./ഭിന്നശേഷി വിഭാഗക്കാർ 45-ഉം മറ്റുള്ളവർ 50-ഉം ശതമാനം മാർക്ക് നേടണം.
അപേക്ഷ ഓൺലൈനായി www.pgimer.edu.in ൽ 'ഇൻഫർമേഷൻ ഫോർ കാൻഡിഡേറ്റ്സ്' ലിങ്കിലെ വിജ്ഞാപന ഉപലിങ്ക് വഴി മേയ് ആറുവരെ നൽകാം.
ഡി.എം./എം.സി.എച്ച്. (സൂപ്പർ സ്പെഷ്യാലിറ്റി കോഴ്സുകൾ) പ്രവേശനത്തിനും മേയ് ആറുവരെ അപേക്ഷിക്കാം. പ്രതിവർഷ ട്യൂഷൻ ഫീസ് 350 രൂപ.
No comments:
Post a Comment