:മെഡിക്കൽ കൗൺസലിങ് കമ്മിറ്റി (എം.സി.സി.) നടത്തുന്ന പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കൽ/ഡെന്റൽ കോഴ്‌സുകളിലെ പ്രവേശനത്തിനായുള്ള ആദ്യ അലോട്ട്‌മെന്റ് പ്രകാരം സീറ്റ് അലോട്ട് ചെയ്യപ്പെടുന്നവർ ഏപ്രിൽ 20-നകം സ്ഥാപനത്തിൽ പ്രവേശനം നേടണം.
രേഖകളുമായി സ്ഥാപനത്തിൽ നേരിട്ടു ഹാജരായി ഫീസടച്ച് പ്രവേശനം നേടാം. ഓൺലൈനായും പ്രവേശനം നേടാം. ഇവർ, സീറ്റ് സ്വീകരിച്ചുകൊണ്ട് ഒരു കൺഫർമേഷൻ മെയിൽ അയച്ച്, രേഖകൾ അപ്‌ലോഡ് ചെയ്യുകയും ഫീസ് ഓൺലൈനായി അടയ്ക്കുകയും ചെയ്യണം.
പ്രവേശനം നേടുന്നവർ ഹാജരാക്കേണ്ട/അപ്‌ലോഡ് ചെയ്യേണ്ട സർട്ടിഫിക്കറ്റുകളുടെ/രേഖകളുടെ പട്ടിക www.mcc.nic.in ൽ നൽകിയിട്ടുണ്ട്.
ഓൺലൈൻ ജോയനിങ്, പിന്നീടു നടത്തുന്ന ഫിസിക്കൽ ജോയനിങ് വേളയിലെ അസൽ രേഖകളുടെ പരിശോധനയ്ക്ക് വിധേയമാണ്.
എല്ലാവരെയും രണ്ടാം റൗണ്ട് അപ്ഗ്രഡേഷന് പരിഗണിക്കും. രണ്ടാം റൗണ്ട് കൗൺസലിങ് നടപടികൾ തുടങ്ങുമ്പോൾ രണ്ടാം റൗണ്ടിനായി പുതിയ ചോയ്‌സുകൾ രജിസ്റ്റർ ചെയ്യുന്നതിനു വിധേയമാണിത്.
അലോട്ട്‌മെന്റ് ഫലം www.mcc.nic.in ൽ ലഭിക്കും.
No comments:
Post a Comment