Career News

Union Public Service Commission (UPSC) has released the notification for the civil service prelims exam (CSE) 2021. You can apply Online by using the website https://upsconline.nic.in. **

Monday, 20 April 2020

ജാമിയ മിലിയ എൻജി./ ആർക്കി. പ്രവേശനം ജെ.ഇ.ഇ. മെയിൻ വഴി

ജാമിയ മിലിയ എൻജി./ ആർക്കി. പ്രവേശനം ജെ.ഇ.ഇ. മെയിൻ വഴി

:കേന്ദ്ര സർവകലാശാലയായ ജാമിയ മിലിയ ഇസ് ലാമിയയിലെ ബി.ടെക്./ബി.ആർക്. പ്രവേശനത്തിന് അപേക്ഷിക്കാം. സിവിൽ, കംപ്യൂട്ടർ, ഇലക്‌ട്രിക്കൽ, ഇലക്‌ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, മെക്കാനിക്കൽ ബ്രാഞ്ചുകളിലാണ് ബി.ടെക്.

ഫിസിക്സ്, കെമിസ്‌ട്രി, മാത്തമാറ്റിക്സ് വിഷയങ്ങൾ പഠിച്ച് മൂന്നിനും കൂടി 55 ശതമാനം മാർക്ക് നേടി സീനിയർ സെക്കൻഡറി സ്കൂൾ സർട്ടിഫിക്കറ്റ് (പ്ലസ് ടു/തത്തുല്യം) പരീക്ഷ ജയിച്ചവർ, കുറഞ്ഞത് 55 ശതമാനം മാർക്കോടെ 3/4 വർഷ അംഗീകൃത എൻജിനിയറിങ് ഡിപ്ലോമ ജയിച്ചവർ എന്നിവർക്ക് അപേക്ഷിക്കാം.

ബി.ആർക്. (റെഗുലർ/സ്വാശ്രയം) പ്രവേശനത്തിന് ഫിസിക്സ്, കെമിസ്‌ട്രി, മാത്തമാറ്റിക്സ് വിഷയങ്ങൾ പഠിച്ച് മൂന്നിനുംകൂടി 50-ഉം പ്ലസ്ടു പരീക്ഷയിൽ മൊത്തം 50-ഉം ശതമാനം മാർക്ക് നേടിയവർ, മാത്തമാറ്റിക്സ് ഒരു വിഷയമായി പഠിച്ച് മൊത്തം 50 ശതമാനം മാർക്കോടെ ത്രിവത്സര ഡിപ്ലോമ ജയിച്ചവർ എന്നിവർക്ക് അപേക്ഷിക്കാം.

രണ്ടിലെയും പ്രവേശനം ജെ.ഇ.ഇ. (മെയിൻ) 2020-ലെ, എൻജിനിയറിങ്/ആർക്കിടെക്ചർ പ്രവേശനപരീക്ഷാ സ്കോർ പരിഗണിച്ചായിരിക്കും. മേയ് നാലിനകം http://jmicoe.in/ വഴി അപേക്ഷിക്കണം.

No comments:

Post a Comment