:കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ കീഴിലെ സ്വയംഭരണ സ്ഥാപനമായ നവി മുംബൈയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജിയോമാഗ്‌നറ്റിസം പിഎച്ച്.ഡി. പ്രോഗ്രാമിന് അപേക്ഷിക്കാം.
സോളിഡ് എർത്ത്, അപ്പർ അറ്റ്‌മോസ്ഫിയർ, ഒബ്‌സർവേറ്ററി ഡേറ്റ അനാലിസിസ് എന്നിവയുടെ പഠനങ്ങൾക്കു പ്രസക്തിയുള്ള, ജിയോമാഗ്‌നറ്റിസം, അനുബന്ധ മേഖലകളിലെ ഡോക്ടറൽ പ്രോഗ്രാമുകൾക്കാണ് റിസർച്ച് സ്കോളറായി പ്രവേശനം നൽകുക.
വിവിധ സർവകലാശാലകളിലായി (മുംബൈ, ശിവജി, നോർത്ത് മഹാരാഷ്ട്ര, എസ്.ആർ.ടി.എം, ആന്ധ്ര, മനോൻമണിയം സുന്ദരനാർ, എൻ.ഐ.ടി. വാറങ്കൽ), ഫിസിക്സ്, അപ്ലൈഡ് ജിയോളജി, ജിയോഫിസിക്സ്, മാത്തമാറ്റിക്സ് എന്നീ വിഷയങ്ങളിലെ അംഗീകൃത ഗവേഷണകേന്ദ്രമായ ഇൻസ്റ്റിറ്റ്യൂട്ടിൽ ഗവേഷണം പൂർത്തിയാക്കുന്നവർക്ക് ബന്ധപ്പെട്ട സർവകലാശാലയുടെ പിഎച്ച്.ഡി. ബിരുദം ലഭിക്കും.
അപേക്ഷകർക്ക് ഫിസിക്സ്/ജിയോഫിസിക്സ്/ സ്പേസ് ഫിസിക്സ്/അപ്ലൈഡ് ജിയോളജി ആൻഡ് അപ്ലൈഡ് മാത്തമാറ്റിക്സിൽ, എം.എസ്‌സി/ എം.എസ്‌സി (ടെക്) ബിരുദം വേണം. എല്ലാ ഘട്ടത്തിലും 60 ശതമാനം മാർക്ക് നേടണം. ബി.എസ്‌സി. തലത്തിൽ ഫിസിക്സ്/മാത്തമാറ്റിക്സ് ഒരു വിഷയമായി പഠിച്ചിരിക്കണം. യോഗ്യതാപരീക്ഷ അഭിമുഖീകരിക്കുന്നവർക്കും അപേക്ഷിക്കാം.
ജനുവരി 2021 വരെ സാധുതയുള്ള ബന്ധപ്പെട്ട വിഷയത്തിലെ ഗേറ്റ്/നെറ്റ്/ഇൻസ്പയർ സർട്ടിഫിക്കറ്റ് ഉള്ളവരെയും സൂചിപ്പിച്ച സർവകലാശാലകളിലൊന്നിന്റെ പി.ഇ.ടി. സ്കോർ ഉള്ളവരെയും ഇന്റർവ്യൂവിന് നേരിട്ടു വിളിക്കാം. മറ്റുള്ളവർക്ക് എഴുത്തുപരീക്ഷ, ഇന്റർവ്യൂ എന്നിവ ഉണ്ടാകും. ഇവർ തിരഞ്ഞെടുക്കപ്പെട്ടാൽ ഒരു വർഷത്തിനകം സൂചിപ്പിച്ച ഏതെങ്കിലും ഒരു യോഗ്യതാ പരീക്ഷ ജയിക്കണം.
അവസാന തീയതി മേയ് 15. അപേക്ഷയ്ക്കും കൂടുതൽ വിവരങ്ങൾക്കും: http://iigm.res.in
Courtesy Mathrbhoomi
No comments:
Post a Comment