Career News

Union Public Service Commission (UPSC) has released the notification for the civil service prelims exam (CSE) 2021. You can apply Online by using the website https://upsconline.nic.in. **

Friday, 17 April 2020

നാഷണൽ ഷുഗർ ഇൻസ്റ്റിറ്റ്യൂട്ട് പ്രവേശനം

നാഷണൽ ഷുഗർ ഇൻസ്റ്റിറ്റ്യൂട്ട് പ്രവേശനം

:കേന്ദ്ര സർക്കാരിന്റെ കൺസ്യൂമർ അഫയേഴ്‌സ്, ഫുഡ് ആൻഡ് പബ്ലിക് ഡിസ്ട്രിബ്യൂഷൻ മന്ത്രാലയത്തിന്റെ കീഴിലുള്ള കാൻപുരിലെ നാഷണൽ ഷുഗർ ഇൻസ്റ്റിറ്റ്യൂട്ട് (എൻ.എസ്.ഐ.) വിവിധ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷിക്കാം.

• പി.ജി.ഡിപ്ലോമ കോഴ്‌സ് ഓഫ് അസോസിയേറ്റ്ഷിപ്പ് ഓഫ് എൻ.എസ്.ഐ.: ഷുഗർ ടെക്നോളജി, ഷുഗർ എൻജിനിയറിങ്;

• പി.ജി.ഡിപ്ലോമ: ഇൻഡസ്ട്രിയൽ ഫെർമൻടേഷൻ ആൻഡ് ആൽക്കഹോൾ ടെക്‌നോളജി, ഷുഗർകേൻ പ്രൊഡക്ടിവിറ്റി ആൻഡ് മച്യൂരിറ്റി മാനേജ്‌മെന്റ്, ഇൻഡസ്ട്രിയൽ ഇൻസ്ട്രുമെന്റേഷൻ ആൻഡ് പ്രോസസ് ഓട്ടോമേഷൻ, ക്വാളിറ്റി കൺട്രോൾ ആൻഡ് എൻവയോൺമെന്റൽ സയൻസ്

• സർട്ടിഫിക്കറ്റ് കോഴ്‌സ്: ഷുഗർ ബോയിലിങ്, ഷുഗർ എൻജിനിയറിങ്, ക്വാളിറ്റി കൺട്രോൾ

വിവിധ ബ്രാഞ്ചുകളിലെ ബി.ടെക്., എ.എം.ഐ. ഇ., ഡിപ്ലോമ, ബി.എസ്‌സി. അഗ്രിക്കൾച്ചർ, വിവിധ വിഷയങ്ങളിൽ ബി.എസ്‌സി., സയൻസ് പഠിച്ചുള്ള പ്ലസ് ടു, മെട്രിക്കുലേഷൻ/ഹൈസ്കൂൾ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. യോഗ്യതാപരീക്ഷ അഭിമുഖീകരിക്കുന്നവർക്കും അപേക്ഷിക്കാം.

ജൂൺ 14-ന് നടത്തുന്ന പ്രവേശനപരീക്ഷ വഴിയാണ് അഡ്മിഷൻ. അപേക്ഷ മേയ് നാലിന് വൈകീട്ട് അഞ്ചുവരെ http://nsi.gov.in വഴി നൽകാം. അപേക്ഷാ പ്രിന്റ്ഔട്ട് മേയ് 15-നകം സ്ഥാപനത്തിൽ കിട്ടണം.

No comments:

Post a Comment