Career News

Union Public Service Commission (UPSC) has released the notification for the civil service prelims exam (CSE) 2021. You can apply Online by using the website https://upsconline.nic.in. **

Thursday, 9 April 2020

കമ്പനി സെക്രട്ടറി പ്രവേശനപരീക്ഷയുടെ വിശദാംശങ്ങൾ നൽകുമോ?

കമ്പനി സെക്രട്ടറി പ്രവേശനപരീക്ഷയുടെ വിശദാംശങ്ങൾ നൽകുമോ?

-മീര, തിരുവനന്തപുരം

കമ്പനി സെക്രട്ടറീസ് ആക്ടിൽ 2020-ൽ വരുത്തിയ ഭേദഗതിപ്രകാരം കമ്പനി സെക്രട്ടറി പ്രോഗ്രാമിന്റെ ഫൗണ്ടേഷൻ പ്രോഗ്രാം നിർത്തലാക്കി. പകരം കമ്പനി സെക്രട്ടറി എക്സിക്യുട്ടീവ് പ്രോഗ്രാം പ്രവേശനം കമ്പനി സെക്രട്ടറി എക്സിക്യുട്ടീവ് എൻട്രൻസ് ടെസ്റ്റ് (സി.എസ്.ഇ.ഇ.ടി.) വഴിയാക്കി.

ബിരുദധാരികൾ, ബിരുദാനന്തരബിരുദധാരികൾ ഉൾപ്പെടെ കമ്പനി സെക്രട്ടറി കോഴ്സ് പ്രവേശനം ആഗ്രഹിക്കുന്നവരെല്ലാം 2020 ഫെബ്രുവരി മൂന്നുമുതൽ സി.എസ്.ഇ.ഇ.ടി.യിൽ യോഗ്യത നേടണം. 12-ാം ക്ലാസ് പരീക്ഷ അഭിമുഖീകരിക്കുന്നവർക്കും ജയിച്ചവർക്കും അപേക്ഷിക്കാം.

ബിസിനസ് കമ്യൂണിക്കേഷൻ (35 ചോദ്യം, 50 മാർക്ക്), ലീഗൽ ആപ്റ്റിറ്റ്യൂഡ് ആൻഡ് ലോജിക്കൽ റീസണിങ് (35, 50), ഇക്കണോമിക് ആൻഡ് ബിസിനസ് എൻവയോൺമെന്റ് (35, 50), കറന്റ് അഫയേഴ്‌സ് (15, 20) എന്നീ നാലുപേപ്പറുകൾ ചേരുന്ന മൾട്ടിപ്പിൾ ചോയ്‌സ് ചോദ്യങ്ങൾ. മൊത്തം രണ്ടുമണിക്കൂർ ദൈർഘ്യമുള്ള ഒരു കംപ്യൂട്ടർ അധിഷ്ഠിത ഭാഗവും 15 മിനിറ്റ് ദൈർഘ്യമുള്ള പ്രസന്റേഷൻ ആൻഡ് കമ്യൂണിക്കേഷൻ സ്കിൽസ് എന്ന വിഷയം അടിസ്ഥാനമാക്കിയുള്ള 30 മാർക്കുള്ള ഓൺലൈൻ വൈവ വോസിയും അടങ്ങുന്നതാണ് പരീക്ഷ. രണ്ടും ഒരേ ദിവസമായിരിക്കും.

എൻട്രൻസ് ടെസ്റ്റിൽ യോഗ്യത നേടാൻ ഓരോ പേപ്പറിലും 40 വീതവും മൊത്തത്തിൽ 50-ഉം ശതമാനം മാർക്കുനേടണം. വിവരങ്ങൾക്ക്: www.icsi.edu

സി.എസ്. എക്സിക്യുട്ടീവ് പ്രോഗ്രാമിൽ ചേരാൻ ആഗ്രഹിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേർഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ എന്നിവയുടെ ഫൈനൽപരീക്ഷ ജയിച്ചവരെ ഈ ടെസ്റ്റിൽനിന്ന്‌ ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ, അവർ സി.എസ്. എക്സിക്യുട്ടീവ് പ്രോഗ്രാം രജിസ്‌ട്രേഷൻ വേളയിൽ ഒഴിവാക്കൽ ഫീ ആയി 5000 രൂപ അടയ്ക്കണം.

സി.എസ്. ഫൗണ്ടേഷൻ പ്രോഗ്രാം ജയിച്ചവരെയും ഈ പരീക്ഷയിൽനിന്ന്‌ ഒഴിവാക്കിയിട്ടുണ്ട്. ഒഴിവാക്കൽ ഫീസ് ഇവർക്കില്ല. 2020 മേയ് സി.എസ്.ഇ.ഇ.ടി.ക്ക്‌ മേയ് അഞ്ച്‌ രാത്രി 11.59 വരെ അപേക്ഷിക്കാം. പരീക്ഷ മേയ് 28-ന് നടത്തും.

No comments:

Post a Comment