: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐ.ഐ.ടി.) മാൻഡി (ഹിമാചൽപ്രദേശ്) സ്കൂൾ ഓഫ് ഹ്യുമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസസ് ഓഗസ്റ്റിൽ തുടങ്ങുന്ന രണ്ടുവർഷത്തെ എം.എ. ഡെവലപ്മെന്റ് സ്റ്റഡീസ് പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷിക്കാം.
യോഗ്യത ബാച്ച്‌ലർ ബിരുദം (ബി.എ./ബി.എസ്‌സി./ബി.കോം. - ഇക്കണോമിക്സ്, സോഷ്യോളജി, ആന്ത്രോപ്പോളജി, ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസസ്, പബ്ലിക് പോളിസി, എൻവയോൺമെന്റൽ സയൻസസ്/തത്തുല്യം, ബി.ഇ./ബി.ടെക്./തത്തുല്യം എന്നിവ പോലെ) വേണം.
യോഗ്യതാ കോഴ്സിൽ 55 ശതമാനം മാർക്ക്/10 പോയന്റ് സ്കെയിലിൽ 6.0 സി.ജി.പി.എ. ഉണ്ടായിരിക്കണം. അന്തിമപരീക്ഷ അഭിമുഖീകരിക്കുന്നവർക്കും അപേക്ഷിക്കാം. അപേക്ഷ മേയ് 15 വരെ നൽകാം. ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവർക്ക് എഴുത്തു പരീക്ഷ, ഇന്റർവ്യൂ എന്നിവ ഉണ്ടാകും.
പിഎച്ച്.ഡി. പ്രോഗ്രാം പ്രവേശനത്തിനും അപേക്ഷിക്കാം. സോഷ്യോളജി (അർബൻ സ്റ്റഡീസ്, സോഷ്യോളജി ഓഫ് റിലിജിയൺ, പോസ്റ്റ് - റിഫോം ഇന്ത്യ), ജർമൻ (ജർമൻ സ്റ്റഡീസ്, ട്രാൻസ്ലേഷൻ സ്റ്റഡീസ്) എന്നീ മേഖലകളിലാണ് ഗവേഷണം. അപേക്ഷ മേയ് 15 വരെ.
സ്കൂൾ ഓഫ് ബേസിക് സയൻസസ്, ഫിസിക്കൽ സയൻസസ്, കെമിക്കൽ സയൻസസ്, ബയോളജിക്കൽ സയൻസസ്, മാത്തമാറ്റിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് വിഭാഗങ്ങളിൽ പിഎച്ച്.ഡി. പ്രവേശനത്തിന് മേയ് അഞ്ചുവരെ അപേക്ഷിക്കാം.
വിവരങ്ങൾക്ക് http://iitmandi.ac.in/
Courtesy Mathrbhoomi
No comments:
Post a Comment