Career News

Union Public Service Commission (UPSC) has released the notification for the civil service prelims exam (CSE) 2021. You can apply Online by using the website https://upsconline.nic.in. **

Thursday, 16 April 2020

എം.എസ്‌സി. ഫിസിക്സ് കഴിഞ്ഞാലുള്ള ജോലി സാധ്യതകൾ എന്തൊക്കെയാണ്?

എം.എസ്‌സി. ഫിസിക്സ് കഴിഞ്ഞാലുള്ള ജോലി സാധ്യതകൾ എന്തൊക്കെയാണ്?

- ഗായത്രി, എറണാകുളം

വിഷയവുമായി ബന്ധപ്പെട്ട് മുൻനിരസ്ഥാപനങ്ങളിൽ ശ്രമിക്കാവുന്ന ചില തൊഴിലവസരങ്ങൾ ഇവയാണ്:

ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയിൽ ജിയോഫിസിസിസ്റ്റ് (ഗ്രേഡ് എ) തസ്തികയിലേക്ക് ഫിസിക്സ്, അപ്ലൈഡ് ഫിസിക്സ്, ജിയോഫിസിക്സ്, അപ്ലൈഡ് ജിയോഫിസിക്സ്, മറൈൻ ജിയോഫിസിക്സ് എം.എസ്‌സി., എക്സ്‌പ്ലൊറേഷൻ ജിയോഫിസിക്സ് ഇന്റഗ്രേറ്റഡ് എം.എസ്‌സി., അപ്ലൈഡ് ജിയോഫിസിക്സ് എം.എസ്‌സി. (ടെക്) ബിരുദധാരികൾക്ക് അപേക്ഷിക്കാം. യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ നടത്തുന്ന കമ്പൈൻഡ് ജിയോ - സയന്റിസ്റ്റ് പരീക്ഷ വഴിയാണ് തിരഞ്ഞെടുപ്പ്.

ഓയിൽ ആൻഡ് നാച്വറൽ ഗ്യാസ് കോർപ്പറേഷൻ (ഒ.എൻ.ജി.സി.) അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനിയർ (റിസർവയർ), തസ്തികയിലേക്ക് ബി.എസ്‌സി.ക്ക് മാത്തമാറ്റിക്സ്/ഫിസിക്സ് പഠിച്ച ഫിസിക്സ് എം.എസ്‌സി.ക്കാർക്കും

ഇലക്ട്രോണിക്സ് ഒരു വിഷയമായി പഠിച്ച ഫിസിക്സ് എം.എസ്‌സി. ഉള്ളവർക്ക് ജിയോഫിസിസിസ്റ്റ് (സർഫസ്), ജിയോഫിസിസിസ്റ്റ് (വെൽസ്) തസ്തിതികകളിലേക്കും അപേക്ഷിക്കാം.

മൂന്നിനും ഫിസിക്സ് വിഷയത്തിൽ ഗേറ്റ് (ഗ്രാജ്വേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ എൻജിനിയറിങ്) യോഗ്യത നേടിയിരിക്കണം. ഇവിടെ, ജിയോഫിസിസിസ്റ്റ് തസ്തികയിലേക്ക് ജിയോഫിസിക്സ് എം.എസ്‌സി.ക്കാർക്ക് അപേക്ഷിക്കാം.

ജിയോളജി ആൻഡ് ജിയോഫിസിക്സ് നിശ്ചിത സെക്‌ഷൻ എടുത്ത് ഗേറ്റ് യോഗ്യത നേടണം.

ഫിസിക്സ്, അപ്ലൈഡ് ഫിസിക്സ് എന്നിവയിൽ എം.എസ്‌സി. ഉള്ളവർക്ക് ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷനിൽ സയന്റിസ്റ്റ്, റിസർച്ച് സയന്റിസ്റ്റ് തസ്തികകളിലേക്ക് അവസരമുണ്ടാകാം. ടെസ്റ്റ്, ഇന്റർവ്യൂ അടിസ്ഥാനമാക്കിയുള്ള തിരഞ്ഞെടുപ്പുണ്ട്.

ഭാഭ ആറ്റോമിക് റിസർച്ച് സെന്റർ ട്രെയിനിങ് സ്കൂളിന്റെ ഓറിയന്റേഷൻ പ്രോഗ്രാം (ഒ.സി.ഇ.എസ്.) വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ആറ്റമിക് എനർജി വകുപ്പിന്റെ ഏതെങ്കിലും യൂണിറ്റിലോ ആറ്റമിക് എനർജി റെഗുലേറ്ററി ബോർഡിലോ സയന്റിഫിക് ഓഫീസറായി നിയമനം ലഭിക്കാം. ഫിസിക്സിൽ എം.എസ്‌സി. ഉള്ളവരെയും ഈ പദ്ധതിയിലേക്ക് പരിഗണിക്കും.

എം.എസ്‌സി. ഫിസിക്സ്/ന്യൂക്ലിയർ ഫിസിക്സ് യോഗ്യതയുള്ളവർക്ക് ഇന്ത്യൻ നേവിയിൽ എജ്യുക്കേഷൻ ബ്രാഞ്ചിൽ ഷോർട്ട്‌ സർവീസ് കമ്മിഷന് അപേക്ഷിക്കാം. എൻട്രൻസ് ടെസ്റ്റ്/ഇന്റർവ്യൂ ഉണ്ട്.

സി.എസ്.ഐ.ആർ.- യു.ജി.സി. നാഷണൽ എലിജിബിലിറ്റി ടെസ്റ്റ് യോഗ്യത നേടിയാൽ നിരവധി ഗവേഷണ, വികസന സ്ഥാപനങ്ങളിൽ ജെ.ആർ.എഫ്./എസ്.ആർ.എഫ്. ഓടെ പ്രോജക്ടുകളിൽ പ്രവർത്തിക്കാം. കൂടാതെ സർവകലാശാല/കോളേജ് അധ്യാപക നിയമനത്തിന് അർഹതനേടുകയും ചെയ്യാം. ബി.എഡ്. എടുത്താൽ കേരളത്തിൽ ഹയർ സെക്കൻഡറി/വൊക്കേഷണൽ ഹയർസെക്കൻഡറി അധ്യാപകരാകാം.

No comments:

Post a Comment