Career News

Union Public Service Commission (UPSC) has released the notification for the civil service prelims exam (CSE) 2021. You can apply Online by using the website https://upsconline.nic.in. **

Sunday, 12 April 2020

സ്കൂൾ, കോളേജ് വിദ്യാർഥികൾക്ക് ഓൺലൈൻ മത്സരങ്ങൾ

സ്കൂൾ, കോളേജ് വിദ്യാർഥികൾക്ക് ഓൺലൈൻ മത്സരങ്ങൾ

:എനർജി മാനേജ്‌മെന്റ് സെന്റർ (ഇ.എം.സി.) കേരള, സ്കൂൾ-കോളേജ് വിദ്യാർഥികൾക്കായി ഓൺലൈൻ മത്സരങ്ങൾ സംഘടിപ്പിക്കുന്നു.

വിദ്യാർഥികളിൽ ഊർജസംരക്ഷണം ജീവിതശൈലിയുടെ ഭാഗമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കേരള സംസ്ഥാന ഊർജവകുപ്പിനുകീഴിൽ പ്രവർത്തിക്കുന്ന ഇ.എം.സി. മത്സരങ്ങൾ നടത്തുന്നത്.

എൽ.പി./യു.പി. വിദ്യാർഥികൾക്കായി പെയിന്റിങ്, ഹൈസ്കൂൾ വിദ്യാർഥികൾക്കായി കാർട്ടൂൺ രചന, ഹയർസെക്കൻഡറി വിദ്യാർഥികൾക്കായി ഡിജിറ്റൽ കൊളാഷ് രചന, കോളേജ് വിദ്യാർഥികൾക്കായി പോസ്റ്റർ രചന തുടങ്ങിയവയാണ് മത്സരവിഭാഗങ്ങൾ.

വിജയികൾക്ക് സംസ്ഥാന തലത്തിൽ സമ്മാനങ്ങൾ ലഭിക്കും. വിവരങ്ങൾക്ക്: 09037984168, www.keralaenergy.gov.in, https://facebook.com/energymanagementcentre/

No comments:

Post a Comment