-ഗോകുൽ, കോട്ടയം
ഒരു തൊഴിൽമേഖലയിൽ സ്വന്തമായി പ്രവർത്തിക്കാൻ അവസരം ഒരുക്കുന്ന ഒരു വ്യക്തിയെ ആ മേഖലയിൽ പ്രവർത്തിക്കാൻ സജ്ജമാക്കുന്ന കോഴ്സിനെ പ്രൊഫഷണൽ കോഴ്‌സ് എന്നുപറയാം. ഉദാഹരണത്തിന് നിയമപഠനം പൂർത്തിയാക്കുന്ന ഒരാൾക്ക് അഭിഭാഷകനായി പ്രാക്ടീസ് ചെയ്യാം. ചാർട്ടേഡ് അക്കൗണ്ടൻസി പഠിച്ചാൽ ചാർട്ടേഡ് അക്കൗണ്ടന്റ് ആയി ജോലിചെയ്യാം. ഇവ രണ്ടും പ്രൊഫഷണൽ കോഴ്‌സുകളാണ്. അതുപോലെ ഒരുപാടു മേഖലകൾ ഉണ്ട്. സ്വന്തമായി ജോലി കണ്ടെത്തുന്നതിനപ്പുറം ഒരു പ്രൊഫഷണൽ കോഴ്‌സ് യോഗ്യത വഴി സർക്കാർ/സ്വകാര്യ മേഖലകളിൽ സ്ഥിരം/താത്‌കാലിക ജോലികളും ലഭിക്കാമെന്ന കാര്യവും മനസ്സിലാക്കുക.
നല്ല പ്രൊഫഷണൽ കോഴ്‌സ് ഏതെന്നു നിർവചിക്കാൻ കഴിയില്ല. ഒരു വ്യക്തിയുമായി ബന്ധപ്പെടുത്തിമാത്രമേ ഒരു മേഖല നല്ലതോ മോശമോ എന്ന് തരംതിരിക്കാൻ കഴിയൂ. ഒരു വ്യക്തി തിരഞ്ഞെടുക്കുന്ന മേഖലയിൽ, ആ വ്യക്തിക്കു മികവുകാട്ടാൻ കഴിഞ്ഞാൽ ആ മേഖല ആ വ്യക്തിക്ക് മികച്ചതാകും. അല്ലെങ്കിൽ മോശവും. അങ്ങനെ നോക്കുമ്പോൾ എല്ലാ മേഖലകളും നല്ലതാണെന്നു കാണാം. പ്രവർത്തിക്കാൻ ഉദ്ദേശിക്കുന്ന മേഖലയിലെ, ഒരു വ്യക്തിയുടെ അഭിരുചിയാണ് ഇതിന്റെയൊക്കെ അടിസ്ഥാനം.
അഭിഭാഷകൻ ആകാൻവേണ്ട അഭിരുചിയുള്ളവരെ സംബന്ധിച്ച് ആ പ്രൊഫഷണൽ കോഴ്‌സ് ആണ് അനുയോജ്യം.
ചാർട്ടേഡ് അക്കൗണ്ടന്റ് ആകാനുള്ള അഭിരുചിയും താത്‌പര്യവുമുള്ളവർക്ക് ചാർട്ടേഡ് അക്കൗണ്ടൻസി എന്ന പ്രൊഫഷണൽ കോഴ്‌സ് ആയിരിക്കും ഉചിതം. നിയമമേഖലയിൽ ശോഭിക്കുന്നയാൾ ചാർട്ടേഡ് അക്കൗണ്ടൻസി മേഖലയിൽ വിജയിക്കണമെന്നില്ല. മറിച്ചും ബാധകമാണ്. അപ്പോൾ, അഭിരുചി അനുസരിച്ചുള്ള പ്രൊഫഷണൽ കോഴ്‌സ് കണ്ടെത്തണം. ഒപ്പം അതിൽ താത്‌പര്യവും കാട്ടണം. ഇവ രണ്ടും പരിഗണിച്ചുകൊണ്ട് ഒരു മേഖല കണ്ടെത്തിയാൽ, അതായിരിക്കും ഒരു വ്യക്തിയെ സംബന്ധിച്ച് ഏറ്റവും നല്ല മേഖല. ഒരു വ്യക്തിക്ക് നല്ലതെന്നു തോന്നുന്നത് മറ്റൊരാൾക്ക് നല്ലതെന്ന് തോന്നണമെന്നില്ല.
ഹ്യുമാനിറ്റീസ് പഠിക്കുന്നവർക്ക് ചിന്തിക്കാവുന്ന മറ്റു ചില പ്രൊഫഷണൽ പ്രോഗ്രാമുകൾ ഇവയാണ്: കോസ്റ്റ് അക്കൗണ്ടൻസി, കമ്പനി സെക്രട്ടറി പ്രോഗ്രാം, ഡിസൈൻ, ഫാഷൻ ഡിസൈൻ, സിനിമ പഠനം, ഫൈൻ ആർട്‌സ്, പെർഫോമിങ് ആർട്‌സ് മുതലായവ.
അഭിരുചിക്കനുസരിച്ചു കോഴ്‌സ് എടുക്കാൻ നോക്കുക.
Courtesy Mathrbhoomi
No comments:
Post a Comment