Career News

Union Public Service Commission (UPSC) has released the notification for the civil service prelims exam (CSE) 2021. You can apply Online by using the website https://upsconline.nic.in. **

Thursday, 16 April 2020

ഐസർ: ബിരുദ, ഡ്യുവൽ ഡിഗ്രി പ്രവേശനം -ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്

ഐസർ: ബിരുദ, ഡ്യുവൽ ഡിഗ്രി പ്രവേശനം -ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്

അപേക്ഷ ഏപ്രിൽ 30 വരെ

:ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ച് (ഐസർ) തിരുവനന്തപുരം, ബർഹാംപുർ, ഭോപാൽ, കൊൽക്കത്ത, മൊഹാലി, പുണെ, തിരുപ്പതി കേന്ദ്രങ്ങളിൽ നടത്തുന്ന അഞ്ചുവർഷ ബി.എസ്.-എം.എസ്. ഡ്യുവൽ ഡിഗ്രി, നാലുവർഷ ബി.എസ്. പ്രോഗ്രാമുകളിലെ, സ്റ്റേറ്റ് ആൻഡ് സെൻട്രൽ ബോർഡ് ചാനൽ (എസ്.സി.ബി.) പ്രവേശനത്തിന് അപേക്ഷിക്കാം. ഭോപാലിൽമാത്രമാണ് നാലുവർഷ ബി.എസ്. പ്രോഗ്രാമുള്ളത്.

സയൻസ് സ്ട്രീമിൽ പ്ലസ്‌ടു/തത്തുല്യ പ്രോഗ്രാം പഠിച്ച് 2019-ൽ പരീക്ഷ ജയിച്ചവർക്കും 2020-ൽ അഭിമുഖീകരിക്കുന്നവർക്കും അപേക്ഷിക്കാം. അപേക്ഷാർഥി യോഗ്യതാപരീക്ഷയിൽ തന്റെ ബോർഡിൽ മുന്നിലെത്തുന്നവരുടെ ഇരുപതാം പെർസന്റൈൽ കട്ട് ഓഫ് സ്കോർ നേടണം. 2019-ലെ ഈ കട്ട് ഓഫ് www.iiseradmission.in-ൽ നൽകിയിട്ടുണ്ട്. 2020-ലേത് യോഗ്യതാ പരീക്ഷാഫലം വന്നശേഷം പ്രസിദ്ധപ്പെടുത്തും. ബി.എസ്. പ്രോഗ്രാം (ഇക്കണോമിക് സയൻസസ്, എൻജിനിയറിങ് സയൻസസ്) പ്രവേശനത്തിന് പ്ലസ്‌ടു തലത്തിൽ മാത്തമാറ്റിക്സ് പഠിച്ചിരിക്കണം.

എസ്.സി.ബി. ചാനൽ വഴിയുള്ള പ്രവേശനത്തിനുള്ള കംപ്യൂട്ടർ അധിഷ്ഠിത ഐസർ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് മേയ് 31-ന് നടക്കും. ബയോളജി, കെമിസ്ട്രി, മാത്തമാറ്റിക്സ്, ഫിസിക്സ് എന്നിവയിൽനിന്ന്‌ 15 വീതം മൾട്ടിപ്പിൾ ചോയ്‌സ് ചോദ്യങ്ങൾ ഉണ്ടാകും. ശരിയുത്തരത്തിന് മൂന്നുമാർക്ക്. ഉത്തരംതെറ്റിയാൽ ഒരു മാർക്കുവീതം നഷ്ടം. കേരളത്തിൽ എല്ലാ ജില്ലകളിലും പരീക്ഷാകേന്ദ്രമുണ്ട്.

ഐസർ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിനുള്ള അപേക്ഷ ഏപ്രിൽ 30-ന് വൈകീട്ട് അഞ്ചുവരെ www.iiseradmission.in വഴി നൽകാം.

No comments:

Post a Comment