സെമസ്റ്റർ രീതിയിലെ ബി.കോം. വിദ്യാർഥിയാണ്. ഈ ബിരുദമെടുത്തശേഷം ബി.കോമിന്റെ മറ്റൊരു ഇലക്ടീവ് കൂടി എടുത്ത് പഠിക്കാൻ കേരളത്തിൽ അവസരമുണ്ടോ ?
- അഖിൽ കോഴിക്കോട്
ഒരു ഇലക്ടീവ് എടുത്ത് ബി.കോം. ജയിച്ചശേഷം മറ്റൊരു ഇലക്ടീവുകൂടി എടുത്തു പഠിക്കാൻ വ്യവസ്ഥകൾക്കുവിധേയമായി കേരളത്തിലെ സർവകലാശാലകൾ അനുവദിക്കുന്നുണ്ട്.
അതതു സർവകലാശാലയിൽ ബി.കോം. പൂർത്തിയാക്കിയവർക്കാണ് ഓരോ സർവകലാശാലയും ഈ അവസരം നൽകുന്നത്.
ബി.കോം. കഴിഞ്ഞ്, സർവകലാശാലയിൽ പ്രൈവറ്റ് രജിസ്ട്രേഷൻ നടത്തേണ്ടിവരും. ബി.കോം. നേടി ഒരുവർഷം കഴിഞ്ഞേ പരീക്ഷ എഴുതാൻ കഴിയൂ. ഒറ്റ സിറ്റിങ്ങിൽ എല്ലാ പേപ്പറുകളും എഴുതണം.
കാലിക്കറ്റ്, എം.ജി. സർവകലാശാലകളിൽ രണ്ടാമതെടുക്കുന്ന ഇലക്ടീവ് സംബന്ധിച്ച് നിബന്ധനകളൊന്നുമില്ല. എം.ജി. സർവകലാശാലയിൽനിന്ന് ബി.കോം. എടുത്തശേഷം ഏതെങ്കിലും സർവകലാശാലയിൽ നിന്ന് എം.കോം. എടുത്തവർക്കും എം.ജി. സർവകലാശാല ഈ സൗകര്യം നൽകുന്നുണ്ട്.
കേരള സർവകലാശാലയിൽ അഡീഷണൽ ഇലക്ടീവായി കോ-ഓപ്പറേഷൻമാത്രമേ അനുവദിക്കുകയുള്ളൂ.
Courtesy Mathrbhoomi
No comments:
Post a Comment