Career News

Union Public Service Commission (UPSC) has released the notification for the civil service prelims exam (CSE) 2021. You can apply Online by using the website https://upsconline.nic.in. **

Saturday, 25 April 2020

മകൾ ബി.എ.എം.എസ്. പൂർത്തിയാക്കുകയാണ്. എം.ഡി. ആയുർവേദം ഒഴികെ പഠിക്കാവുന്ന ചില കോഴ്‌സുകളെക്കുറിച്ചുള്ള വിവരംനൽകാമോ

മകൾ ബി.എ.എം.എസ്. പൂർത്തിയാക്കുകയാണ്. എം.ഡി. ആയുർവേദം ഒഴികെ പഠിക്കാവുന്ന ചില കോഴ്‌സുകളെക്കുറിച്ചുള്ള വിവരംനൽകാമോ ? - മീര, തൃശ്ശൂർ

ആയുർവേദ പി.ജി.ക്കു പോകാതെ വ്യത്യസ്ത മേഖലയിലേക്ക് മാറാൻ താത്‌പര്യമുള്ള ബി.എ. എം.എസ്. ബിരുദധാരികൾക്ക് പരിഗണിക്കാവുന്ന ചില പ്രോഗ്രാമുകൾ:

ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി - തിരുവനന്തപുരം (www.sctimst.ac.in), ജവാഹർലാൽ നെഹ്രു സർവകലാശാലയുടെ സെന്റർഫോർ സോഷ്യൽ മെഡിസിൻ ആൻഡ് കമ്യൂണിറ്റി ഹെൽത്ത് - ന്യൂഡൽഹി (https://jnuexams.nta.nic.in/), ഓൾഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് - ജോധ്പുർ (www.aiimsjodhpur.edu.in), യൂണിവേഴ്‌സിറ്റി ഓഫ് ഹൈദരാബാദ് (www.uohyd.ac.in), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഹെൽത്ത് (വിവിധ കേന്ദ്രങ്ങൾ - https://phfi.org), തുടങ്ങിയ സ്ഥാപനങ്ങൾ നടത്തുന്ന മാസ്റ്റർഓഫ് പബ്ലിക് ഹെൽത്ത് പ്രോഗ്രാം.

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാർമസ്യൂട്ടിക്കൽ എജ്യൂക്കേഷൻ ആൻഡ് റിസർച്ച്, മൊഹാലി സെന്റർ: ട്രഡീഷണൽ മെഡിസിൻ സ്‌പെഷ്യലൈസേഷനിൽ എം.എസ്. (ഫാർമസി) (www.niperahm.ac.in)

നാഷണൽ ബ്രെയിൻ റിസർച്ച് സെന്റർ - ഹരിയാണ: എം.എസ്‌സി. ന്യൂറോസയൻസ് (www.nbrc.ac.in)

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യുട്രിഷ്യൻ - ഹൈദരാബാദ്: എം.എസ്‌സി. സ്‌പോർട്‌സ് ന്യുട്രിഷ്യൻ (www.nin.res.in/)

ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, റായ്പുർ: പിഎച്ച്.ഡി (ന്യൂക്ലിയർ മെഡിസിൻ, ഫിസിയോളജി) - നോൺ മെഡിക്കൽ വിഭാഗം (www.aiimsraipur.edu.in)

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഹെൽത്ത് (ഡൽഹി): ഇന്റഗ്രേറ്റഡ് എം.എസ്‌സി. ആൻഡ് പിഎച്ച്.ഡി. ഇൻ ക്ലിനിക്കൽ റിസർച്ച്

രാഷ്ട്രീയ ആയുർവേദ വിദ്യാപീഠ് - ന്യൂഡൽഹി: സർട്ടിഫിക്കറ്റ് ഓഫ് രാഷ്ട്രീയ ആയുർവേദ വിദ്യാപീഠ് (ഗുരു ശിഷ്യപരമ്പര പദ്ധതി) (www.ravdelhi.nic.in)

കേരളത്തിൽ സർക്കാർ മെഡിക്കൽകോളേജുകളിൽ എം.ബി.ബി. എസ്.: ബി.എ.എം.എസ്. യോഗ്യതയുള്ളവർക്ക് എം.ബി.ബി.എസ്. പ്രോഗ്രാമിൽ ഏഴ് സീറ്റ് സംവരണം ചെയ്തിട്ടുണ്ട്. നീറ്റ് യോഗ്യത നേടണം, കേരളാ എൻട്രൻസ് കമ്മിഷണറേറ്റിലേക്ക് യഥാസമയം അപേക്ഷിക്കണം (http://cee-kerala.org)

No comments:

Post a Comment