ജാം 2020: പ്രവേശനത്തിന് മേയ് 10 വരെ അപേക്ഷിക്കാം
24/04/2020
:ജാം (ജോയന്റ് അഡ്മിഷൻ ടെസ്റ്റ് ഫോർ എം.എസ്‌സി.- 2020) സ്കോറിന്റെ അടിസ്ഥാനത്തിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐ.ഐ.ടി.), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (ഐ.ഐ.എസ്‌സി.) എന്നിവിടങ്ങളിലെ എം.എസ്‌സി. കോഴ്‌സ് പ്രവേശന ഷെഡ്യൂൾ പുനഃക്രമീകരിച്ചു. പുതുക്കിയ ഷെഡ്യൂൾ പ്രകാരം പ്രവേശനത്തിന് മേയ് പത്തു വരെ അപേക്ഷ നൽകാം.
തിരുത്തൽ വരുത്താൻ മേയ് 15 വരെ സമയം. ആദ്യപ്രവേശനപട്ടിക ജൂൺ 15-നും രണ്ടാമത്തേത് 30-നും മൂന്നാമത്തേത് ജൂലായ് 15-നും പ്രസിദ്ധീകരിക്കും. പ്രവേശനനടപടികൾ ജൂലായ് 20-ന് അവസാനിക്കും. ഐ.ഐ.ടി.കളിലെ എം.എസ്‌സി.(നാല് സെമസ്റ്റർ), ജോയന്റ് എം.എസ്‌സി. - പിഎച്ച്.ഡി., എം.എസ്‌സി. -പിഎച്ച്.ഡി., ഡ്യുവർ ഡിഗ്രി പ്രോഗ്രാമുകളിലെയും ഐ.ഐ.എസ്‌സി.യിലെ ഇന്റഗ്രേറ്റഡ് പിഎച്ച്.ഡി. പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനം ജാം സ്കോറിന്റെ അടിസ്ഥാനത്തിലാണ്.
No comments:
Post a Comment